Saturday, September 15, 2018 Last Updated 12 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.04 AM

ചരിത്രത്തിലാദ്യം; തിരുവോണത്തോണിയില്ലാതെ മങ്ങാട്ട്‌ ഭട്ടതിരി സദ്യവിഭവങ്ങളുമായി ആറന്മുളയ്‌ക്ക്‌

uploads/news/2018/08/242993/4.jpg

കോട്ടയം: ചരിത്രത്തില്‍ ആദ്യമായി തിരുവോണസദ്യയ്‌ക്കുള്ള വിഭവങ്ങളുമായി കുമാരനല്ലൂര്‍ മങ്ങാട്ട്‌ ഇല്ലത്തെ നാരായണ ഭട്ടതിരി വള്ളമില്ലാതെ ആറന്മുളയ്‌ക്ക്‌ തിരിച്ചു. വന്‍ പ്രളയത്തില്‍ നദികളിലെ ജലനിരപ്പ്‌ ക്രമാതീതമായി ഉയര്‍ന്നതോടെയാണ്‌ ചുരുളന്‍ വളത്തിലുള്ള പരമ്പരാഗത യാത്രയ്‌ക്കു പകരം ഇത്തവണ കാര്‍ യാത്ര തെരഞ്ഞെടുത്തത്‌.
ഇല്ലത്തെ പൂജാമുറിയിലും, കുമാരനല്ലൂരിലും പ്രത്യേക പൂജകളും വഴിപാടുകളും നടത്തിയ ശേഷം ഉച്ചകഴിഞ്ഞു മൂന്നിനാണു യാത്ര ആരംഭിച്ചത്‌. തിരുവോണത്തോണിയ്‌ക്ക്‌ അമ്പടിയായാണ്‌ എല്ലാ വര്‍ഷവും മങ്ങാട്ട്‌ ഇല്ലത്തെ കടവില്‍ നിന്നും ചുരുളന്‍വള്ളം യാത്ര തിരിക്കുന്നത്‌. കോഴഞ്ചേരി കാട്ടൂരില്‍ നിന്നു ആറന്മുള ഭഗവാനു ഓണവിഭവങ്ങള്‍ എത്തിക്കുന്നത്‌ ഭട്ടതിരിയുടെ നേതൃത്വത്തിലാണ്‌.
ഭട്ടതിരി വൈകിട്ട്‌ ആറന്മുളയിലെ സത്രത്തില്‍ എത്തി. ഇന്ന്‌ ഉച്ചയോടെ കാട്ടൂരില്‍ എത്തും. തുടര്‍ന്നു വൈകിട്ട്‌ ആറിന്‌ ഓണസദ്യയ്‌ക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണിയില്‍ കയറും. നാളെ പുലര്‍ച്ചെ അഞ്ചരയ്‌ക്ക്‌ ആറന്മുള ക്ഷേത്രകടവില്‍ എത്തും. കാട്ടൂരിലെ 18 നായര്‍ തറവാടുകളില്‍ നിന്നുള്ള അംഗങ്ങള്‍ തിരുവോണ സദ്യയ്‌ക്കുള്ള വിഭവങ്ങള്‍ സമര്‍പ്പിച്ച്‌ തിരുവോണതോണിയില്‍ ഒപ്പം ഉണ്ടാകും. ക്ഷേത്രത്തിലെ പൂജകള്‍ക്കു ശേഷം ഭട്ടതിരി മടങ്ങും.

Ads by Google
Advertisement
Friday 24 Aug 2018 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW