Saturday, September 15, 2018 Last Updated 12 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.04 AM

രേഖകളില്ലാതെ കൊണ്ടുവന്ന പണവും സ്വര്‍ണാഭരണങ്ങളും പിടികൂടി

uploads/news/2018/08/242992/3.jpg

കോട്ടയം: രേഖകള്‍ ഇല്ലാതെ കടത്തിക്കൊണ്ടുവന്ന വന്‍ തോതിലുള്ള പണവും സ്വര്‍ണാഭരണങ്ങളു പിടികൂടി. എക്‌സൈസ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ആന്റ്‌ ആന്റി നാര്‍കോട്ടിക്‌ സ്‌പെഷല്‍ സ്‌ക്വാഡ്‌ മുണ്ടക്കയം ഭാഗത്തു നടത്തിയ വാഹന പരിശോധനയിലാണ്‌ പണവും സ്വര്‍ണവും പിടികൂടിയത്‌.
കുമളി സ്വദേശിയായ രാജേഷില്‍ നിന്നും 11,10,000 രൂപയും ഒന്നരക്കിലോ സ്വര്‍ണവും പിടികൂടിയത്‌. പ്രതിയെയും പിടിച്ചെടുത്ത പണവും സ്വര്‍ണവും ജി.എസ്‌.ടി വകുപ്പിന്‌ കൈമാറി. എക്‌സൈസ്‌ സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ വി.ആര്‍.സജികുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവന്റീവ്‌ ഓഫീസര്‍ പി.ജി.രാജേഷ്‌, സിവി എക്‌സൈസ്‌ ഓഫീസര്‍മാരായ കെ.എന്‍.സുരേഷ്‌, കെ.എന്‍.അജിത്‌, നാസര്‍.എ, ഷിജു.കെ, ശ്യാംകുമാര്‍.പി.എസ്‌ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 24 Aug 2018 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW