Wednesday, November 21, 2018 Last Updated 10 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.04 AM

പ്രളയാഘാതത്തില്‍ ഓണവിപണി

uploads/news/2018/08/242991/2.jpg

കോട്ടയം: പ്രളയാഘാതം നിഴലിച്ച്‌ ഓണവിപണി, നഗരങ്ങളിലെല്ലാം വാഹനത്തിരക്കേറിയെങ്കിലും കച്ചവട സ്‌ഥാപനങ്ങളില്‍ ഓണത്തിരക്കില്ല. ഇനി ഇന്നത്തെ ഉത്രാടത്തിരക്കിലാണു വ്യാപാര ലോകത്തിന്റെ ഏക പ്രതീക്ഷ.
വസ്‌ത്ര, ഗൃഹോപകരണ വിപണികളില്‍ ഇന്നത്തെ ഒറ്റക്കച്ചവടത്തില്‍ നിന്നു കാര്യമായ നേട്ടം പ്രതീക്ഷിക്കുന്നില്ലെങ്കിലും പച്ചക്കറി വിപണി സജീവ പ്രതീക്ഷയിലാണ്‌. എങ്കിലും കഴിഞ്ഞ തവണ നടന്നതിന്റെ പകുതി കച്ചവടം പോലും ഇത്തവണ നടക്കില്ലെന്ന്‌ വ്യാപാരികള്‍ പറയുന്നു.
അതേസമയം, ഇത്തവണ പച്ചക്കറിയ്‌ക്കും കാര്യമായ വില വര്‍ധനയില്ല. കാരറ്റ്‌, വെണ്ടയ്‌ക്ക എന്നിവയൊഴികെയുള്ള മിക്ക ഇനങ്ങള്‍ക്കും വില 50 രൂപയില്‍ താഴെയാണ്‌. എങ്കിലും തിരക്കേറിയ സമയങ്ങളില്‍ ഇന്നലെയും വില കൂട്ടി വാങ്ങിയതായി പരാതിയുണ്ട്‌. പ്രളയ വിലവര്‍ധനയെത്തുടര്‍ന്നു പോലീസും സപ്ലൈ വകുപ്പും ഒരുപോലെ വിപണിയില്‍ ഇടപ്പെട്ടതോടെയാണ്‌ ഓണ നാളുകളില്‍ വന്‍ വിലക്കയറ്റമുണ്ടാകാതിരുന്നത്‌.
പ്രളയക്കെടുതിയില്‍ വയനാട്ടില്‍നിന്നുള്ള ഏത്തക്കുലകള്‍ക്കുണ്ടായ ക്ഷാമം വിപണിയെ സാരമായി ബാധിച്ചിരുന്നു. വാഴക്കുല കിലോയ്‌ക്കു 50 മുതല്‍ 80 രൂപ വരെ ഈടാക്കിയ സ്‌ഥലങ്ങളുണ്ട്‌. ഉപ്പേരിയുടെയും ശര്‍ക്കരവരട്ടിയുടെയും വില 320 - 370 റേഞ്ചിലായി.
വയനാടന്‍ കുലകളുടെ വരവു കുറഞ്ഞതോടെ മേട്ടുപ്പാളയം,കമ്പം,അടിമാലി,കോയമ്പത്തൂര്‍ തുടങ്ങിയ സ്‌ഥലങ്ങളില്‍ നിന്നാണ്‌ ഏത്തക്കുല കൂടുതലായി എത്തിത്‌. അതേസമയം, ഗൃഹോപകരണ വിപണി ഇന്നലെയും സജീവമായില്ല.
പല കമ്പനികളും വമ്പന്‍ വാഗ്‌ദാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും കടകളിലേക്ക്‌ എത്തിയവരുടെ എണ്ണം നന്നേ കുറഞ്ഞു. അതേസമയം, പ്രളയത്തിന്റെ മറവില്‍ വാഗ്‌ദാനങ്ങള്‍ റദ്ദു ചെയ്‌തവരുമുണ്ട്‌.
വെള്ളം കയറി ഇലക്‌ട്രോണിക്‌സ്‌ ഉപകരണങ്ങളില്‍ ഏറിയ പങ്കും നശിച്ചതിനാല്‍ വാഗ്‌ദാനം ഒന്നുമില്ലാതെ വൈകിയാണെങ്കിലും ജനങ്ങള്‍ കടകളിലെത്തുമെന്നതു തന്നെയാണു കാരണം.

Ads by Google
Advertisement
Friday 24 Aug 2018 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW