Friday, September 14, 2018 Last Updated 9 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.04 AM

പ്രളയം കവര്‍ന്നത്‌ 1200 കോടി

uploads/news/2018/08/242990/1.jpg

കോട്ടയം: ഭീകരപ്രളയത്തില്‍ ജില്ലയില്‍ കാര്‍ഷിക, ഗതാഗത മേഖലയിലുണ്ടായതു 1200 കോടി രൂപയുടെ നഷ്‌ടം. പ്രാഥമിക കണക്കെടുപ്പിലാണ്‌ ഇത്രയും വലിയ നഷ്‌ടം കണ്ടെത്തിയിരിക്കുന്നത്‌. പൂര്‍ണമായി വെള്ളം ഇറങ്ങിയ ശേഷം കണക്കെടുപ്പ്‌ നടത്തിയാല്‍ മാത്രമേ നഷ്‌ടത്തിന്റെ യഥാര്‍ഥ കണക്ക്‌ കണ്ടെത്താന്‍ കഴിയൂ.
കാര്‍ഷിക മേഖലയില്‍ മാത്രം 494 കോടിരൂപയുടെ നഷ്‌ടം ഉണ്ടായിട്ടുളളതായി കൃഷി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. കര്‍ഷകരില്‍ പലരും ദുരിതാശ്വാസ ക്യാമ്പുകളിലാണെന്നത്‌ കണക്കെടുപ്പുകളെ സാരമായി ബാധിച്ചിട്ടുണ്ട്‌. ഇവര്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍നിന്ന്‌ മടങ്ങിയെത്തുന്ന മുറയ്‌ക്ക്‌ വ്യക്‌തിഗത കൃഷി നഷ്‌ടങ്ങള്‍ വിലയിരുത്തും. ഇതിനായി കൃഷി വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ കൃഷിയിടങ്ങള്‍ നേരിട്ട്‌ സന്ദര്‍ശിക്കും. നാശനഷ്‌ടത്തിന്റെ റിപ്പോര്‍ട്ട്‌ തയാറാക്കി സര്‍ക്കാരിന്‌ സമര്‍പ്പിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്‌.
റോഡുകള്‍ക്കാണ്‌ ഏറ്റവും കൂടുതല്‍ നഷ്‌ടമുണ്ടായിരിക്കുന്നത്‌. ജില്ലയിലൂടെ കടന്നു പോകുന്ന ദേശീയപാത മുതല്‍ ഗ്രാമീണ റോഡുകള്‍ വരെ തകര്‍ന്നടിഞ്ഞു. ഇവ എന്നു പുനരുദ്ധരിക്കും എന്ന കാര്യത്തില്‍ അധികൃതര്‍ക്കു വ്യക്‌തമായ ഉത്തരമില്ല. ജില്ലയിലെ റോഡുകള്‍ക്ക്‌ 722 കോടി രൂപയുടെ നാശനഷ്‌ടം സംഭവിച്ചതായാണ്‌ പൊതുമരാമത്ത്‌ വകുപ്പിന്റെ കണക്ക്‌. മഴവെള്ളം റോഡില്‍ കെട്ടിക്കിടന്നതും ഡാമുകള്‍ തുറന്നതോടെ വെള്ളത്തിന്റെ ഒഴുക്ക്‌ കൂടിയതുമാണ്‌ നഷ്‌ടത്തിനു കാരണം. മിക്കയിടങ്ങളിലും വന്‍ കുഴികളാണ്‌ രൂപപ്പെട്ടിരിക്കുന്നത്‌.
ഇപ്പോഴും പല റോഡുകളും വെള്ളത്തിനടിയിലാണ്‌. എ.സി. റോഡില്‍ എന്നു ഗതാഗതം പുനരാരംഭിക്കാന്‍ കഴിയുമെന്ന്‌ അധികൃതര്‍ക്ക്‌ യാതൊരു നിശ്‌ചയവുമില്ല. ഗ്രാമീണ റോഡുകളിലൂടെ ഇപ്പോഴും വെള്ളം ഒഴുകുന്നത്‌ നഷ്‌ടത്തിന്റെ തോത്‌ പിന്നെയും വര്‍ധിപ്പിക്കും.
റോഡ്‌ ഉപയോഗപ്രദമാകുന്നതിന്‌ അടിയന്തരമായി 72 കോടി രൂപയുടെ അറ്റകുറ്റപ്പണി വേണ്ടിവരും. പൂര്‍വസ്‌ഥിതിയില്‍ ദേശിയപാതാ നിലവാരത്തിലെത്തിക്കണമെങ്കില്‍ 650 കോടി രൂപയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌.

Ads by Google
Advertisement
Friday 24 Aug 2018 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW