Thursday, November 15, 2018 Last Updated 1 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.03 AM

വ്യാജമദ്യം വില്‍ക്കുന്നതായി പരാതി

ചങ്ങനാശേരി: ഓണക്കാലം മുന്നില്‍ കണ്ട്‌ വ്യാജമദ്യം നഗരത്തിലും സമീപ പഞ്ചായത്തുകളിലും സുലഭം. ദുരിതാശ്വാസ ക്യാമ്പുകള്‍ക്കു സമീപം വരെ യഥേഷ്‌ടം മദ്യം വില്‍ക്കുന്നതായി പരാതി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്കു കേന്ദ്രീകരിച്ചതോടെയാണ്‌ വ്യാജമദ്യ പ്രവര്‍ത്തനം സജീവമാക്കിയിരിക്കുന്നത്‌. കഴിഞ്ഞ ദിവസം രാത്രി തൃക്കൊടിത്താനത്ത്‌ ദുരിതാശ്വാസ ക്യാമ്പിലേക്കു സാധനങ്ങളുമായി പോയ വാഹനം ബ്രേക്ക്‌ഡൗണായപ്പോള്‍, വാഹനത്തില്‍ കാര്‍ട്ടൂണില്‍ നിറച്ച വിദേശമദ്യം കണ്ടാതായി നാട്ടുകാര്‍ പറഞ്ഞു. ചില ദുരിതാശ്വാസ ക്യാമ്പുകളില്‍ ലഹരി ഉയോഗിക്കുന്നുണ്ടെന്നും ചില അന്തേവാസികള്‍ പരാതി പറയുന്നുണ്ട്‌. ക്യാമ്പിന്റെ സമീപ പ്രദേശങ്ങളില്‍ മദ്യവും കഞ്ചാവും എത്തിച്ചു കൊടുക്കുന്നുണ്ടെന്നും സമീപ വാസികളും പറയുന്നു.എന്നാല്‍, ഭയം മൂലം പരാതി പറയാന്‍ പലരും മടിക്കുകയാണ്‌.
വ്യാജ മദ്യമാഫിയെ പ്രതിരോധിക്കുവാന്‍ വേണ്ടി എക്‌സൈസ്‌ ഇന്റലിജന്‍സ്‌ വിഭാഗത്തിന്റെ നടപടി പതിവുപോലെ ആരംഭിച്ചിട്ടുണ്ട്‌. ഒരു ഇന്‍സ്‌പെക്‌ടറും അഞ്ച്‌ പ്രിവന്റീവ്‌ ഓഫീസര്‍മാരും അടങ്ങുന്ന വിങ്ങാണ്‌ ഇന്റലിജന്‍സ്‌ വിഭാഗത്തിലുള്ളത്‌. ഇവര്‍ മുന്‍കൂട്ടി ഓഫീസില്‍ വിവരം അറിയിച്ചാലും പലപ്പോഴും അത്‌ കടലാസില്‍ ഒതുങ്ങുകയാണ്‌ പതിവ്‌. ഇവരുടെ കൂടെയുള്ള മറ്റൊരു വിഭാഗം കൂടിയുണ്ട്‌.
എക്‌സൈസ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ആന്‍ഡ്‌ ആന്റി നര്‍ക്കോട്ടിക്‌ സ്‌പെഷ്യല്‍ സ്‌ക്വാഡും. ഇക്കൂട്ടരും നിര്‍ജീവമായ അവസ്‌ഥയിലാണ്‌. ഇത്‌ മുന്‍കൂട്ടി മനസ്സിലാക്കി തന്നെയാണ്‌ വ്യാജന്മാരും സജീവമാകുവാന്‍ തുടങ്ങിയത്‌. ഈ നിര്‍ജീവാവസ്‌ഥ മുതലെടുത്താണ്‌ ചങ്ങനാശേരിയില്‍ കഞ്ചാവ്‌ മയക്കുമരുന്നുകാര്‍ സജീവമായത്‌.
പായിപ്പാട്‌ പഞ്ചായത്തില്‍ വെള്ളാപ്പള്ളി, മുണ്ടുകൊട്ടാല്‍, കോതചിറ പാറയുടെ താഴ്‌ഭാഗവും മുക്കാഞ്ഞിരത്തിന്റെ ഉള്‍പ്രദേശവും നാലുകോടിയില്‍ കൊല്ലാപുരം പ്രദേശത്തും തൃക്കൊടിത്താനത്ത്‌ കോട്ടമുറി, മണിമുറി, ചെമ്പുംപുറം, അമര, കൈലാത്ത്‌പടി തുടങ്ങിയ പ്രദേശങ്ങളിലാണ്‌ വ്യാജന്‍മാര്‍ കൈടക്കിയിരിക്കുന്നത്‌. പായിപ്പാട്‌ പ്രദേശത്ത്‌ ആയിരകണക്കിന്‌ അന്യസംസ്‌ഥാന തൊഴിലാളികുണ്ട്‌ ഇവരെ കണ്ടുകൊണ്ടാണ്‌ ഈ പ്രദേശങ്ങളില്‍ വ്യാജന്‍മാരുടെ എണ്ണം കൂടിയതെന്ന്‌ നാട്ടുകാര്‍ പറയുന്നത്‌. പായിപ്പാട്‌ കവല, വെള്ളാപ്പള്ളി കേന്ദ്രീകരിച്ച്‌ സന്ധ്യകഴിഞ്ഞാല്‍ കഞ്ചാവ്‌ വില്‍പനയും നടക്കുന്നുണ്ടന്നും പ്രദേശവാസികള്‍ പറഞ്ഞു. ഇത്‌ പൊതികളാക്കി മടിയിലും കൊടക്കുള്ളിലുമാക്കികൊണ്ടുവന്നാണ്‌ ആവശ്യകാര്‍ക്ക്‌ കൊടുക്കുന്നത്‌.

Ads by Google
Advertisement
Friday 24 Aug 2018 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW