Tuesday, November 20, 2018 Last Updated 27 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.03 AM

ക്യാമ്പുകളില്‍ പുതുവസ്‌ത്രങ്ങളുമായി ഒ.എം.എം.ഐ. സന്യാസിനീസമൂഹം

വെട്ടിമുകള്‍: അര്‍ച്ചന വിമന്‍സ്‌ സെന്ററിന്റെ മാതൃസ്‌ഥാപനമായ ഒ.എം.എം.ഐ. സന്യാസിനീസമൂഹം റീജിയണല്‍ ലീഡര്‍ സിസ്‌റ്റര്‍ മേഴ്‌സിയുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍നിന്ന്‌ കോട്ടയം ഭാഗത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യുവാന്‍ പുതുവസ്‌ത്രങ്ങളുമായി അവര്‍ എത്തി.
തൊണ്ണംകുഴി സ്‌കൂളിലെ ക്യാമ്പില്‍ കഴിയുന്ന നൂറോളം പേര്‍ക്ക്‌ വിവിധതരം തുണിത്തരങ്ങള്‍ വിതരണം ചെയ്‌തു. അര്‍ച്ചന വിമന്‍സ്‌ സെന്റര്‍ ഡയറക്‌ടര്‍ മിസ്‌ ത്രേസ്യാമ്മ മാത്യു, സിസ്‌റ്റര്‍ ആനി ജോസഫ്‌, ജയശ്രീ പികെ, അനിത, ശ്രീജ, രേണുക, ബോസ്‌, സോമിനി, അന്നമ്മ മാണി തുടങ്ങിയവര്‍ നേതൃത്വംനല്‍കി.

Ads by Google
Advertisement
Friday 24 Aug 2018 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW