Friday, November 16, 2018 Last Updated 7 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.03 AM

ഓണം വീട്ടില്‍കൂടാന്‍ കഴിയുമോ?

കോട്ടയം: മാനം തെളിഞ്ഞു നില്‍ക്കുകയും വെള്ളമിറക്കത്തിന്റെ തോത്‌ കുറയുകയും ചെയ്‌താല്‍ അപ്പര്‍ കുട്ടനാട്ടിലെ ഭൂരിഭാഗം പേര്‍ക്കും വീടുകളില്‍ ഓണം കൂടാം. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ക്യാമ്പുകളില്‍ നിന്ന്‌ വീടുകളിലെത്തുന്നവരുടെ എണ്ണം കൂടി.
നിലവില്‍ ജില്ലയില്‍ 310 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌, വിവിധയിടങ്ങളിലായി 184 ക്യാമ്പുകള്‍ പിരിച്ചുവിട്ടു. വീടുകളിലേക്കു മടങ്ങുന്നവര്‍ക്ക്‌ ഓണക്കിറ്റ്‌ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. പടിഞ്ഞാറന്‍ ഗ്രാമങ്ങളിലെ വീടുകളില്‍ പലതും ഇപ്പോഴും വെള്ളത്തില്‍ തന്നെയാണ്‌.
അതേസമയം, ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവരുടെ സുരക്ഷയ്‌ക്ക്‌ 810 പോലീസ്‌ ഉദ്യോഗസ്‌ഥരെ നിയോഗിച്ചിട്ടുള്ളതായി ജില്ലാ പോലീസ്‌ മേധാവി ഹരിശങ്കര്‍ അറിയിച്ചു.
വനിതാ സിവില്‍ പോലീസ്‌ ഓഫീസര്‍ അടക്കം രണ്ടു പേര്‍ ഷിഫ്‌റ്റടിസ്‌ഥാനത്തില്‍ 24 മണിക്കൂറും എല്ലാ ക്യാമ്പുകളിലും ഉണ്ട്‌. അച്ചടക്കം നിറഞ്ഞ അന്തരീക്ഷമാണ്‌ ക്യാമ്പുകളില്‍ നിലനില്‍ക്കുന്നത്‌. ക്യാമ്പുകളില്‍ മദ്യത്തിന്റെയും മറ്റ്‌ ലഹരി വസ്‌തുക്കളുടെയും ഉപയോഗം സംബന്ധിച്ച്‌ നിരീക്ഷണം നടത്തുന്നുണ്ട്‌. ബ്രീത്‌ അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധന നടക്കുന്നുണ്ട്‌. ദുരന്തത്തില്‍ നിന്ന്‌ രക്ഷപെട്ടെത്തിയവര്‍ അതീവ സഹകരണത്തോടെയാണ്‌ കഴിയുന്നതെങ്കിലും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും അതത്‌ സ്‌റ്റേഷന്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ക്യാമ്പുകളില്‍ നടത്തുന്നുണ്ട്‌. രോഗികളായിട്ടുള്ളവരെ അടിയന്തിരമായി ആശുപത്രികളിലെത്തിക്കുവാനും ഇവരുടെ സേവനം പ്രയോജനപ്പെടുന്നുണ്ട്‌. ഇവരുടെ സാന്നിധ്യം ക്യാമ്പിലുള്ളവര്‍ക്ക്‌ കൂടുതല്‍ സുരക്ഷാ ബോധം നല്‍കുന്നുണ്ട്‌.
ക്യാമ്പുകളി നിന്നു മടങ്ങി വീടുകളിലെത്തുന്ന കുടുംബത്തിന്‌ ഒരാഴ്‌ച കഴിയാനുള്ള അരിയും മറ്റ്‌ സാധനങ്ങളും നല്‍കാനുള്ള തയ്യാറെടുപ്പിലാണ്‌ ജില്ലാ ഭരണകൂടം. 100 ലേറെ വാളണ്ടിയര്‍മാരാണ്‌ കിറ്റുകള്‍ തയ്യാറാക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നത്‌.

Ads by Google
Advertisement
Friday 24 Aug 2018 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW