Tuesday, November 20, 2018 Last Updated 30 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.03 AM

ഓണക്കാല അവധി: സുരക്ഷ ഉറപ്പാക്കാന്‍ പോലീസും ബാങ്കുകളും ക്രമീകരണം ഒരുക്കും

കോട്ടയം: ജില്ലയില്‍ ഓണക്കാല അവധിയോടനുബന്ധിച്ച്‌ ബാങ്കുകളുടെ സുരക്ഷ ഉറപ്പ്‌ വരുത്തുന്നതിലേയ്‌ക്കായി ജില്ലാ പോലീസും ബാങ്കുകളും സംയുക്‌തമായി സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കും.
ബാങ്കുകളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച്‌, ഒരോ ഗ്രൂപ്പിനും പ്രത്യേകം നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌് നിരീക്ഷണത്തിനായി ഓരോ ഗ്രൂപ്പുകളിലേയ്‌ക്കും പ്രത്യേകം വാഹനങ്ങള്‍ ബാങ്കുകളുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തി.
പോലിസ്‌ ഉദ്യോഗസ്‌ഥരും ബാങ്ക്‌ ജീവനക്കാരും ഒരുമിച്ചു വാഹനങ്ങളില്‍ സഞ്ചരിച്ച്‌ ഓരോ ബാങ്കുകളും മാറി മാറി നിരീക്ഷിച്ചു സുരക്ഷ ഉറപ്പുവരുത്തും.
എല്ലാ സ്‌റ്റേഷനുകളിലുമുള്ള പട്രോളിങ്ങ്‌ സംവിധാനത്തിന്‌ ഉപരിയാണ്‌ ദീര്‍ഘാവധിയോടനുബന്ധിച്ച്‌ ഈ ഈ പ്രത്യേക സംവിധാനം പോലീസ്‌ ഒരുക്കിയിരിക്കുന്നത്‌.
പരീക്ഷണാടിസ്‌ഥാനത്തിലുള്ള പരിപാടികള്‍ വിജയമായാല്‍ തുടര്‍ന്നുള്ള അവധിക്കാലങ്ങളില്‍ സംവിധാനം തുടരാനാണ്‌ ആലോചന.

Ads by Google
Advertisement
Friday 24 Aug 2018 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW