Wednesday, November 21, 2018 Last Updated 54 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.03 AM

കൂട്ടമരണം: വിഷം ഉള്ളില്‍ച്ചെന്നതും കുത്തിവെച്ചതും കാരണമെന്ന്‌ പ്രാഥമിക റിപ്പോര്‍ട്ട്‌

പൊന്‍കുന്നം: തെക്കേത്തുകവലയില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നാലുപേരുടേയും മരണകാരണം വിഷം ഉള്ളില്‍ച്ചെന്നതും കുത്തിവെച്ചതുമെന്ന്‌ പോസ്‌റ്റ്‌ മോര്‍ട്ടത്തിലെ പ്രാഥമികനിഗമനം. തെക്കേത്തുകവല താന്നുവേലികുന്നേല്‍ മൂഴിമേല്‍ ബിജുവിന്റെ അമ്മ പൊന്നമ്മ(65), ഭാര്യ ദീപ്‌തി(32), ഗൗരി നന്ദ(10) ഗാഥനന്ദ(5) എന്നിവരെയാണ്‌ കഴിഞ്ഞദിവസം വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.
കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ഇന്നലെ വൈകിട്ട്‌ നാലിന്‌ മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു. നാലുപേരെയും മൂഴിമേല്‍ വീടിന്‌ പുറകില്‍ തയ്യാറാക്കിയ ഒരേ കുഴിയിലാണ്‌ അടക്കം ചെയ്‌തത്‌.
കൂട്ടമരണത്തിന്റെ ഞെട്ടലില്‍ നിന്ന്‌ മുക്‌തമാകാത്ത നാടൊന്നാകെ ഇവര്‍ക്ക്‌ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. വിഷം കഴിച്ചതു കൂടാതെ വിഷപദാര്‍ഥം കുത്തിവെച്ചതായും കരുതുന്നതായി സംഭവത്തില്‍ ദുരൂഹതയൊന്നുമില്ലെന്നും പൊന്‍കുന്നം സി.ഐ. കെ.ആര്‍.മോഹന്‍ദാസ്‌ പറഞ്ഞു. ഫോറന്‍സിക്‌ വിഭാഗം വീടിനുള്ളില്‍ പരിശോധന നടത്തിയിരുന്നു.
ദീപ്‌തിയുടെ മൃതദേഹത്തിനു സമീപം സിറിഞ്ചു കണ്ടെത്തിയിരുന്നു. കുത്തിവെയ്‌പെടുക്കുന്നതില്‍ പരിചയമുള്ളയാളായിരുന്നു ദീപ്‌തി. സ്വാന്തനം പാലിയേറ്റിവ്‌ യൂണിറ്റിന്റെ പ്രവര്‍ത്തകയായിരുന്നു നേഴ്‌സിങ്ങ്‌ പഠിച്ച ദീപ്‌തി. അവര്‍ ഭര്‍തൃമാതാവിനും മക്കള്‍ക്കും കുത്തിവെപ്പ്‌ നല്‍കി മരണം ഉറപ്പാക്കിയതിനു ശേഷം സ്വയം കുത്തിവെയ്‌പെടുക്കുകയായിരുന്നു എന്നാണ്‌ കരുതുന്നത്‌.കൂടാതെ സ്‌റ്റെതസ്‌കോപ്പും സമീപത്തുണ്ടായിരുന്നു. മരണം ഉറപ്പാക്കാനായിരുന്നു ഇതെന്നു സംശയിക്കുന്നു.
ജൂവലറിയില്‍ കളക്ഷന്‍ ഏജന്റായിരുന്ന ദീപ്‌തി പണം കൊടുത്തുതീര്‍ക്കാനുണ്ടായിരുന്നു. ഇതു സംബന്ധിച്ച്‌ കഴിഞ്ഞദിവസങ്ങളില്‍ ചിലര്‍ വീട്ടിലെത്തി ചോദിച്ചിരുന്നു. ഇത്‌ ദീപ്‌തിയെ മാനസികസമ്മര്‍ദ്ദത്തിലാക്കിയതാവാം കൂട്ടമരണത്തിലേക്ക്‌ നയിച്ചതെന്നും സംശയിക്കുന്നു.
അടുത്ത ദിവസങ്ങളില്‍ ദീപ്‌തി പലരോടും ഒരു ലക്ഷം രൂപവരെ കടം ചോദിച്ചിരുന്നതായും വിവരമുണ്ട്‌. ആത്മഹത്യയിലേക്കു നയിക്കാനുള്ള കടബാധ്യത തങ്ങളുടെ കുടുംബത്തിനില്ലായിരുന്നുവെന്നാണ്‌ ഭര്‍ത്താവ്‌ ബിജു പറയുന്നത്‌. പാലായില്‍ ഗൃഹോപകരണവില്‍പ്പനശാലയിലെ ജോലിക്കാരനാണിയാള്‍.

Ads by Google
Advertisement
Friday 24 Aug 2018 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW