Saturday, February 23, 2019 Last Updated 7 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.03 AM

എം.സി.റോഡില്‍ കാര്‍ തലകീഴായി മറിഞ്ഞു

പട്ടിത്താനം: കാര്‍ തലകീഴായി മറിഞ്ഞു. ഭര്‍ത്താവും ഭാര്യയും കുഞ്ഞും പരുക്കേല്‌ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. സമീപത്തു നിന്നിരുന്ന വൈദ്യുതി പോസ്‌റ്റ് മൂന്നായി ഒടിഞ്ഞു.
എം.സി. റോഡില്‍ വിക്‌ടര്‍ ജോര്‍ജ്‌ റോഡ്‌ തുടങ്ങുന്ന ഭാഗത്ത്‌ ഇന്നലെ വൈകുന്നേരം നാലുമണിയോടെ ആയിരുന്നു അപകടം. കാര്‍ മറിഞ്ഞ ഉടന്‍ ദമ്പതികള്‍ കുഞ്ഞുമായി ഡോര്‍ തുറന്ന്‌ വെളിയില്‍ കടന്നു. തകര്‍ന്ന വൈദ്യുതി പോസ്‌റ്റില്‍ ഘടിപ്പിച്ചിരുന്ന വൈദ്യുതി കമ്പികളില്‍ നിന്ന്‌ തീ പടര്‍ന്നതു പരിഭ്രാന്തി പരത്തി. കുറവിലങ്ങാട്‌ സ്വദേശികളായ ദമ്പതികള്‍ കുഞ്ഞുമായി ഏറ്റുമാനൂര്‍ ടൗണില്‍ പോയി മടങ്ങിവരുന്ന വഴിക്കായിരുന്നു അപകടം.

Ads by Google
Advertisement
Friday 24 Aug 2018 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW