Saturday, September 22, 2018 Last Updated 44 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.02 AM

റൂറല്‍ പോലീസ്‌ ആസ്‌ഥാനമന്ദിരം നിര്‍മാണം ആരംഭിച്ചു

uploads/news/2018/08/242983/3.jpg

കൊട്ടാരക്കര: റൂറല്‍ പോലീസ്‌ ആസ്‌ഥാനമന്ദിര നിര്‍മാണ പ്രവര്‍ത്തികളുടെ ഉദ്‌ഘാടനം പി. അയിഷാപോറ്റി എം.എല്‍.എ. നിര്‍വഹിച്ചു.
മൂന്നു നിലകളിലായി 14,466 ചതുരശ്ര അടി വിസ്‌തീര്‍ണത്തിലാണ്‌ മന്ദിരം നിര്‍മിക്കുന്നത്‌. ഗ്രൗണ്ട്‌ ഫ്‌ളോറില്‍ റിസപ്‌ഷന്‍, റസ്‌റ്റ് റൂം, ക്യാഷ്‌ കൗണ്ടര്‍, സ്‌പെഷല്‍ ബ്രാഞ്ച്‌ ഡിവൈ.എസ്‌.പിയുടെ ഓഫീസ്‌, ജില്ലാ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ ഡിവൈ.എസ്‌.പിയുടെ ഓഫീസ്‌, ശുചിമുറികള്‍. ഒന്നാംനിലയില്‍ റൂറല്‍ ജില്ലാ പോലീസ്‌ മേധാവിയുടെ ക്യബിന്‍ ആന്‍ഡ്‌ ഓഫീസ്‌ ലോഞ്ച്‌, വിശ്രമമുറികള്‍, ക്രൈം ഡിറ്റാച്ച്‌മെന്റ്‌ ഡിവൈ.എസ്‌.പിയുടെ ഓഫീസ്‌, ഭരണവിഭാഗം ഡിവൈ.എസ്‌.പിയുടെ ഓഫീസ്‌, നാര്‍ക്കോട്ടിക്‌ സെല്‍, സൈബര്‍ സെല്‍, വനിതാ സെല്‍, ശുചിമുറികള്‍.
രണ്ടാംനിലയില്‍ ടെലി കമ്യൂണിക്കേഷന്‍ വിഭാഗം, അക്കൗണ്ട്‌സ് മാനേജര്‍ ഓഫീസ്‌, മിനിസ്‌റ്റീരിയല്‍ വിഭാഗം ജീവനക്കാര്‍, കോണ്‍ഫറന്‍സ്‌ ഹാള്‍, റിക്കാഡസ്‌ റൂം, ശുചിമുറികള്‍ എന്നീ പ്രകാരമുള്ള സൗകര്യങ്ങള്‍ ആസ്‌ഥാന മന്ദിരത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. 3.58 കോടി അടങ്കല്‍ തുകയുള്ള പദ്ധതിയുടെ നിര്‍മാണ ചുമതല കേരളാ പോലീസ്‌ ഹൗസിങ്‌ കണ്‍സ്‌ട്രക്ഷന്‍ കോര്‍പറേഷനാണ്‌.
18 മാസമാണ്‌ നിര്‍മാണ കാലാവധി.കൊട്ടാരക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്യാമളയമ്മ, റൂറല്‍ എസ്‌.പി ബി. അശോകന്‍, നഗരസഭ വൈസ്‌ ചെയര്‍മാന്‍ സി. മുകേഷ്‌, പൊതുമരാമത്ത്‌ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ എസ്‌.ആര്‍. രമേശ്‌, ഭരണവിഭാഗം ഡിവൈ.എസ്‌.പി. സര്‍ജുപ്രസാദ്‌, ഡി.സി.ആര്‍.ബി. ഡിവൈ.എസ്‌.പി. ജോര്‍ജ്‌ കോശി, കൊട്ടാരക്കര സി.ഐ. ബി. ഗോപകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 24 Aug 2018 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW