Saturday, September 22, 2018 Last Updated 24 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.02 AM

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തശേഷം മടങ്ങിയെത്തിയ യുവാവിനെ മര്‍ദിച്ചതായി പരാതി

uploads/news/2018/08/242982/2.jpg

കൊട്ടാരക്കര: ഓണത്തിരക്കു നിയന്ത്രിക്കാനായി കൊട്ടാരക്കര നഗരത്തില്‍ വിന്യസിപ്പിച്ചിരിക്കുന്ന റിസര്‍വ്‌ ക്യാമ്പിലെ പോലീസുകാരന്‍ യുവാവിനെ മര്‍ദിച്ചതായി പരാതി.
കൊട്ടാരക്കര ത്രിക്കണ്ണമംഗല്‍ പാലവിള വീട്ടില്‍ സിജിന്‍ പൊന്നച്ചനാ(25 )ണു മര്‍ദനമേറ്റത്‌.
ഇയാള്‍ കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌.
കഴിഞ്ഞ ആറുദിവസമായി ചെങ്ങന്നൂരില്‍ പ്രളയബാധിത പ്രദേശത്തു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തശേഷം തിരികെ മടങ്ങിവരവെയാണ്‌ സിജിന്‌ മര്‍ദനമേറ്റത്‌.
തന്നെ മര്‍ദിച്ച ഇമ്മാനുവല്‍ സാജന്‍ എന്ന പോലീസുകാരനെതിരെ കൊല്ലം റൂറല്‍ എസ്‌.പി ബി. അശോകന്‌ സിജിന്‍ പരാതി നല്‍കി .
ഓണത്തിരക്കു നിയന്ത്രിക്കാനായി കൊട്ടാരക്കര നഗരത്തില്‍ വിന്യസിപ്പിച്ച റിസര്‍വ്‌ ക്യാമ്പിലെ പോലീസുകാരെക്കുറിച്ചു വ്യാപകമായി പരാതി ഉയരുന്നു.
ഇവരില്‍ പലരും പൊതുജനങ്ങളോടു മോശമായി പെരുമാറുന്നതായും വാഹനയാത്രികരെ ഭീഷണിപ്പെടുത്തുന്നതായും അസഭ്യം പറയുന്നതായും മര്‍ദിക്കുന്നതായും പരാതിയുണ്ട്‌.
കഴിഞ്ഞ ദിവസം കൊട്ടാരക്കര ചന്തമുക്കില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അനൂപ്‌ എന്ന പോലീസുകാരന്‍ യാത്രക്കാരനെ അസഭ്യം പറഞ്ഞതായും കാറില്‍ ശക്‌തമായി അടിക്കുകയും ചെയ്‌തതായും പരാതിയുണ്ട്‌.
ക്യാമ്പ്‌ പോലീസിനെ നിയന്ത്രിക്കാന്‍ ഉന്നതപൊലീസ്‌ ഉദ്യോഗസ്‌ഥര്‍ ശ്രദ്ധിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Ads by Google
Advertisement
Friday 24 Aug 2018 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW