Friday, September 14, 2018 Last Updated 20 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.02 AM

പച്ചക്കറിക്കു മൂന്നിരട്ടി വില

uploads/news/2018/08/242981/1.jpg

പത്തനാപുരം: ഓണവിപണിയില്‍ പച്ചക്കറി പലചരക്ക്‌ ഉല്‍പന്നങ്ങള്‍ക്ക്‌ ഇരട്ടി വില ഈടാക്കുന്നതായി പരാതി. പത്തനാപുരം മാര്‍ക്കറ്റ്‌ കേന്ദ്രീകരിച്ചാണ്‌ പകല്‍കൊളള നടക്കുന്നത്‌.
പൊതുജനങ്ങളുടെ പരാതിയെതുടര്‍ന്ന്‌
ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്‌ഥര്‍ പരിശോധന നടത്തി. സാധനങ്ങള്‍ പൂഴ്‌ത്തിവച്ചു കൃത്രിമ ക്ഷാമം ഉണ്ടാക്കുന്നവര്‍ക്കും പച്ചക്കറിക്ക്‌
മൂന്നിരട്ടി വില ഈടാക്കി വിപണനം നടത്തിയവര്‍ക്കു മെതിരെ നിയമനടപടി സ്വീകരിച്ച്‌
ജില്ലാ കലക്‌ടര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കി. പച്ചമുളക്‌ കിലോ 80 രൂപ (തമിഴ്‌നാട്‌ 18 രൂപ) പച്ചമാങ്ങ 100 (20) അമരക്ക 80 (15) തക്കാളി 40 (15) ഏത്തകായ75 (20) തുടങ്ങി മിക്കതിനും തമിഴ്‌നാട്ടിലെ വിലയില്‍ നിന്നും മുന്നിരട്ടി വിലയാണ്‌ ഇവിടെ ഈടാക്കുന്നത്‌ .
അമിതലാഭത്തില്‍ വില്‍പന നടത്തിയ ഇരുപത്‌ വ്യാപാരികള്‍ക്കതിരെയാണു നിയമനടപടി സ്വീകരിച്ചത്‌. ചിലര്‍ക്ക്‌ താക്കീതും നല്‍കി. താലുക്ക്‌ സപ്ലൈ ഓഫീസര്‍ വി.കെ തോമസ്‌, റേഷനിംഗ്‌ ഇന്‍സ്‌പെക്‌ടര്‍മാരായ ജലീല്‍, അനൂപ്‌ തുടങ്ങിയവര്‍ പരിശോധനയ്‌ക്ക് നേതൃത്വം നല്‍കി.
വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന്‌ താലൂക്ക്‌ സപ്ലൈ ഓഫീസര്‍ പറഞ്ഞു.
ശക്‌തമായ മഴയില്‍ പുനലൂര്‍ ചെങ്കോട്ട റോഡ്‌ തകര്‍ന്നു ഗതാഗതം തടസപ്പെട്ടതാണു വിലക്കയറ്റത്തിനു കാരണമായി വ്യാപാരികള്‍ പറയുന്നത്‌.

Ads by Google
Advertisement
Friday 24 Aug 2018 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW