Friday, September 14, 2018 Last Updated 20 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.02 AM

പ്രളയക്കെടുതി; വനംവകുപ്പും പോലീസും അഗ്നിശമനസേനയും കൈകോര്‍ത്തു

തെന്മല: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിച്ച കിഴക്കന്‍ ജനതയെ സഹായിക്കാന്‍ വനംവകുപ്പും പോലീസും പഞ്ചായത്തും അഗ്നിശമനസേനയും കൈകോര്‍ത്തു.
തെന്മല എസ്‌.ഐ. പ്രവീണ്‍ ഉള്‍പ്പെട്ട പോലീസ്‌ സംഘം മികച്ചപ്രവര്‍ത്തനമാണ്‌ കാഴ്‌ചവച്ചത്‌. അപകടഭീഷണിയിലായിരുന്ന 25 മരങ്ങള്‍ ആര്യങ്കാവ്‌ ഫോറസ്‌റ്റ് സംഘം മുറിച്ചുമാറ്റി. പ്രളയം ബാധിച്ച ആര്യങ്കാവ്‌ ഭാഗങ്ങളിലെ ജനങ്ങളെ പാര്‍പ്പിക്കാന്‍ ഇടപ്പാളയം ഫോറസ്‌റ്റ് സ്‌റ്റേഷനും സെക്ഷന്‍ ഓഫീസും തുറന്നുകൊടുത്തു.
കൂടാതെ റോസ്‌മല ഒറ്റപ്പെട്ടപ്പോള്‍ തടിപ്പാലം നിര്‍മിച്ചു യാത്രാക്ലേശം പരിഹരിക്കുകയും ചെയ്‌തു. തെന്മല ഡി.എഫ്‌.ഒ. സുനില്‍ബാബു, റേഞ്ച്‌ ഓഫീസര്‍ ജമാലുദീന്‍ ലബ്ബ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
പുനലൂര്‍ അഗ്നിശമനസേനയും രാത്രിയും പകലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി. മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകി റോഡ്‌ തടസപ്പെട്ടപ്പോള്‍ യുദ്ധകാലാടിസ്‌ഥാനത്തില്‍ ഗതാഗതം പുനഃസ്‌ഥാപിച്ചു.

Ads by Google
Advertisement
Friday 24 Aug 2018 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW