Friday, September 14, 2018 Last Updated 0 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.01 AM

പ്രളയത്തില്‍ വീട്‌ നഷ്‌ടപ്പെട്ടവര്‍ക്ക്‌ സ്‌ഥലം നല്‍കി സൂരേന്ദ്രന്‍ ശ്രദ്ധേയനായി

uploads/news/2018/08/242975/4.jpg

മട്ടന്നൂര്‍:പ്രളയത്തില്‍ വീട്‌ പോയവരുടെ വിലാപവും ദുരിതവും ടെലിവിഷനിലും പത്രങ്ങളിലും കണ്ടപ്പോള്‍ വീടു നഷ്‌ടപ്പെട്ടവര്‍ക്ക്‌ പാര്‍പ്പിടം പണിയാന്‍ ഭൂമി നല്‍ക്കണമെന്ന്‌ ആഗ്രഹം യഥാര്‍ത്ഥ്യമാക്കുയാണ്‌ ചാവശ്ശേരി സ്വദേശി എന്‍.വി സുരേന്ദ്രന്‍. സ്വാതന്ത്ര്യ സമര സേനാനിയുടെ മകനായ സുരേന്ദ്രന്‍ തന്റെ 30.5 സെന്റ്‌ സ്‌ഥലം വീട്‌ നഷ്‌ടപ്പെട്ടവര്‍ക്ക്‌ സൗജന്യമായി നല്‍കി മാതൃകയായി
മട്ടന്നൂരിനടുത്ത ചാവശ്ശേരി സ്വദേശിയായ എന്‍.വി.സുരേന്ദ്രനാണ്‌ഭൂമിയുടെ സമ്മതപത്രം കഴിഞ്ഞ ദിവസം മട്ടന്നുരിന്‍ വെച്ച്‌ വ്യവസായ മന്ത്രി ഇ.പി.ജയരാജന്‌ നല്‍കിയത്‌. മട്ടന്നുരിലെ കമ്യുണിസ്‌റ്റ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയും മായ വി.കുങ്കന്‍ നായരുടെ മകനാണ്‌ സുരേന്ദ്രന്‍. മട്ടന്നു ര്‍ നഗരസഭയിലെ കോളാരി വില്ലേജിലെ വെമ്പടിയിലാണ്‌ 30.5 സെന്റ്‌ സ്‌ഥലം നല്‍കിയത്‌.
വീട്‌ കള്‍ നിര്‍മ്മിക്കാന്‍ അനുയോജ്യമായ സ്‌ഥലം മാണ്‌ വിട്ടുനല്‍കിയത്‌.
റോഡിനോടു ചേര്‍ത്ത കിടക്കുന്ന സ്‌ഥലത്തിന്‌ ലക്ഷങ്ങള്‍ ലഭിക്കുമെങ്കിലും പ്രളയക്കെടുതിയില്‍ വീട്‌ നഷ്‌ടപെട്ടവര്‍ക്ക്‌ സ്‌ഥലം നന്‍ക്കുന്നതാണ്‌ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായി കാണുന്നതായി സുരേന്ദ്രന്‍ പറഞ്ഞു
സ്‌ഥലം വിട്ടുനല്‍ക്കുമ്പോള്‍ ഒരു നിബന്ധന മാത്രമാണ്‌ സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്‌. ഭൂമി വിറ്റ്‌ പണമെടുക്കാന്‍ പാടില്ല ,സര്‍ക്കാര്‍ വീട്‌ വെച്ച്‌ ഭവനരഹിതരെ തങ്ങളുടെ മണ്ണില്‍ താമസിപ്പിക്കണം സുരേന്ദ്രന്റെ തീരുമാനത്തിന്‌ ഭാര്യയുടെയും മകളുടെയും പൂര്‍ണ്ണ പിന്തുണയുമുണ്ട്‌.

Ads by Google
Advertisement
Friday 24 Aug 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW