Tuesday, November 13, 2018 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.01 AM

പ്രളയക്കെടുതിയില്‍ ഡാം സുരക്ഷായില്‍ പഴശ്ശി ഡാം മാതൃകയായി

uploads/news/2018/08/242974/3.jpg

മട്ടന്നൂര്‍:സുരക്ഷാ ശക്‌തമാക്കിയും ജാഗ്രതാ മുന്നറിയിപ്പുകള്‍ നല്‍ക്കിയും ജലനിരപ്പ്‌ നിയന്ത്രണത്തില്‍ കൃത്യത പാലിച്ച്‌ പഴശ്ശി ഡാം പ്രവര്‍ത്തനം സംസ്‌ഥാനത്തിന്‌ മാതൃകയായി മലയോര മേഖലയില്‍ കനത്ത ഉരുള്‍പൊട്ടല്‍ അടക്കം ഉണ്ടായിട്ടും സുരക്ഷാ ഉറപ്പാക്കിയുമാണ്‌ പ്രളയത്തെ പഴശ്ശി പദ്ധതി അതി ജീവിച്ചത്‌. സര്‍ക്കാര്‍ ,ജലസേചന വകുപ്പ്‌, ഡാം സുരക്ഷാ അതോറിറ്റി പുറപ്പെടുവിച്ച ഇത്തവണത്തെ നിര്‍ദേശത്തളെല്ലാം തല്‍സമയം പാലിച്ചതാണ്‌ പഴശ്ശി പദ്ധതി പ്രയോജനമായത്‌. ഉരുള്‍പൊട്ടിയ ഘട്ടത്തില്‍ ബന്ധപ്പെട്ടപ്പോഴെല്ലാം പഴശ്ശി പദ്ധതി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന മികച്ച കാഴ്‌ചയാണ്‌ നാട്‌ കണ്ടത്‌
26.5 മീറ്റര്‍ സംഭരണ ശേഷിയുള്ള പദ്ധതിയുടെ നാല്‌ ഷട്ടറുകള്‍ മെയ്‌ 31 ന്‌ തുറന്നത്‌. ഉരുള്‍പൊട്ടല്‍ വ്യാപകമായതോടെ നിലവിലുള്ള 16 റേഡിയല്‍ ഷട്ടറുകളും പൂര്‍ണമായി തുറന്ന്‌പഴശ്ശി പദ്ധതി വഴി വെള്ളം വളപ്പട്ടണം പുഴയിലേക്ക്‌ ഒഴുക്കിവിട്ടതോടെ വെള്ളപ്പൊക്ക ഭീഷണി ഇല്ലാതാക്കി
കഴിഞ്ഞ ആറ്‌ വര്‍ഷം മുമ്പ്‌ പഴശ്ശി ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ വൈകിയത്‌ കാരണം ഡാം പരിസരത്ത്‌ വെള്ളം ഉയര്‍ന്ന്‌ ഇരിട്ടി പട്ടണം മുഴുവന്‍ വെള്ളത്തിനടി ലാ യി കോടികളുടെ നഷ്‌ടമാണ്‌ ഉണ്ടാക്കിയത്‌.
ഇതില്‍ നിന്ന്‌ പാഠം ഉള്‍കൊണ്ട്‌ പ്രവര്‍ത്തിച്ചതാണ്‌ പഴശ്ശിക്ക്‌ നേട്ടമായത്‌.
കണ്ണുര്‍ ജില്ലയിലെകാര്‍ഷിക പുരോഗതി ലക്ഷ്യമാക്കി കൊണ്ട്‌ 40 വര്‍ഷം മുമ്പ്‌ ആരംഭിച്ച്‌ പദ്ധതിയാണ്‌ പഴശ്ശി പദ്ധതി യുടെപ്രധാന പ്രയോജനം ലഭിക്കുന്നത്‌ ജില്ലയിലെ കുടിവെള്ള വിതരണത്തിനാണ്‌. ജപ്പാന്‍, കൊളച്ചേരി, കണ്ണുര്‍, പെരളശ്ശേരി തുടങ്ങിയ കുടിവെള്ള പദ്ധതിക്ക്‌ വേണ്ട വെള്ളം ഈ പദ്ധതിയില്‍ നിന്നാണ്‌ ലഭ്യമാക്കുന്നത്‌.
പഴശ്ശി പദ്ധതിയെ ലക്ഷ്യത്തില്‍ എത്തിക്കുന്നതിന്‌ വേണ്ടി ഹരിത മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിലവിലെ കനാല്‍ നവീകരിച്ച്‌ ഡിസംബര്‍ മാസം പഴശ്ശിയില്‍ നിന്ന്‌ കനാല്‍ വഴി വെള്ളം ഒഴുക്കിവിടാനുള്ള പദ്ധതിക്ക്‌ ജലസേചന വകുപ്പ്‌ ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്‌.ഇതിനായി ആദ്യഘട്ടം എന്ന്‌ നിലയില്‍ അഞ്ച്‌ കോടി രൂപ അനുവദിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Friday 24 Aug 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW