Friday, September 14, 2018 Last Updated 1 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.01 AM

പ്രളയബാധിതര്‍ക്ക്‌ സാന്ത്വനമായി സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌

പയ്യാവൂര്‍: കേരളത്തിന്റെ സമീപകാല ചരിത്രത്തില്‍ ഉണ്ടാകാത്ത വിധം ഭീകരമായ പ്രളയം അപരിഹാര്യമായ ദുരന്തം വിതച്ച വയനാടിന്റെ ഭൂമിയില്‍ പയ്യാവൂര്‍ സേക്രഡ്‌ ഹാര്‍ട്ട്‌ സ്‌കൂളിലെ സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റുകളുടെ സാന്ത്വന സ്‌പര്‍ശം. അധ്യാപകരുടെ നേതൃത്വത്തില്‍ സുമനസ്സുകളില്‍ നിന്നും സഹഭാവത്തിന്റെ പല തുള്ളികള്‍ ശേഖരിച്ചപ്പോള്‍ അത്‌ ആശ്വാസത്തിന്റെ കുളിര്‍മഴയായി ചുരവും കടന്ന്‌ പെയ്‌തിറങ്ങി. അപ്രതീക്ഷിതമായി വന്നു ഭവിച്ച ദുരിതത്തില്‍ പകച്ചു നിന്ന കൂട്ടുകാര്‍ക്ക്‌ നോട്ട്‌ബുക്ക്‌, പേന, പെന്‍സില്‍, സ്‌കെയില്‍, ഇറേസര്‍, ഷാര്‍പ്‌നര്‍, ബോക്‌സ്, ക്രയോണ്‍സ്‌, നെയിംസ്ലിപ്പ്‌ എന്നീ പഠനോപകരണങ്ങള്‍ അടങ്ങിയ 260 കിറ്റുകള്‍ നല്‍കി ഈ വര്‍ഷത്തെ ഓണാവധിക്കാലം അവിസ്‌മരണീയമാക്കി തീര്‍ത്തു. കൂടാതെ നിരവധി കുടകള്‍, ബാഗുകള്‍, വസ്‌ത്രങ്ങള്‍, ടൂത്ത്‌ബ്രഷ്‌, പേസ്‌റ്റ്, സോപ്പ്‌ എന്നിങ്ങനെ നിത്യോപയോഗ വസ്‌തുക്കളും നല്‍കി. പഠനോപകരണങ്ങള്‍ അടങ്ങിയ വാഹനം കണ്ടകശ്ശേരിയില്‍ പയ്യാവൂര്‍ പോലീസ്‌ സബ്ബ്‌ ഇന്‍സ്‌പെക്‌ടര്‍ ജോണ്‍സണ്‍ ടി. സഖറിയാസ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. അധ്യാപകരോടൊപ്പം മാനന്തവാടിയിലെ ഡി എഫ്‌ ഒ ഓഫിസില്‍ എത്തി ഈ സാധനങ്ങള്‍ കൈമാറിയപ്പോള്‍ അവിടത്തെ സീനിയര്‍ സൂപ്രണ്ട്‌ കെ.ജെ.കുര്യന്റെ നേതൃത്വത്തില്‍ ജീവനക്കാരും സന്നദ്ധ സേവകരും ചേര്‍ന്ന്‌ ഇവ ഏറ്റുവാങ്ങി. സ്‌കൂളിലെ എസ്‌ പി സി.സി പി ഒകെ.എസ്‌. ബിനോയ്‌, അധ്യാപകരായ എം.ടി. ഷൈബി ,സി.കെ തങ്കച്ചന്‍ , ക്രിസ്‌റ്റഫര്‍ ജോസഫ്‌, ലിബിന്‍ കെ കുര്യന്‍ കുട്ടികളെ അനുഗമിച്ചു.

Ads by Google
Advertisement
Friday 24 Aug 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW