Friday, September 14, 2018 Last Updated 0 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.01 AM

പ്രളയബാധിതര്‍ക്ക്‌ കൈതാങ്ങുമായി ഡിവൈഎഫ്‌ഐ

ശ്രീകണ്‌ഠപുരം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന തൃശ്ശൂരിലെ മാള ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക്‌ ആശ്വാസം പകരുന്നതിന്‌ ഡിവൈഎഫ്‌ഐ ശ്രീകണ്‌ഠപുരം ബ്ലോക്ക്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തിലുള്ള വാഹനം തൃശ്ശൂരിലേക്ക്‌ യാത്ര തിരിച്ചു.സിപിഎം ജില്ല സെക്രട്ടറിയറ്റംഗം പി.വി.ഗോപിനാഥ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. ഭക്ഷ്യ വസ്‌തുക്കള്‍, തുണിത്തരങ്ങള്‍, നാപ്‌കിന്‍ കിറ്റുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സാധനങ്ങളുമായാണ്‌ വാഹനം ബുധനാഴ്‌ച രാവിലെ തൃശ്ശൂരിലേക്ക്‌ പുറപ്പെട്ടത്‌.ബ്ലോക്ക്‌ കമ്മറ്റിക്ക്‌ കീഴില്‍ വരുന്ന 15 മേഖല കമ്മറ്റികളില്‍ നിന്നാണ്‌ ആവശ്യമായ സാധനങ്ങള്‍ പ്രവര്‍ത്തകര്‍ ശേഖരിച്ചത്‌. ബ്ലോക്ക്‌ പ്രസിഡന്റ്‌ റോബര്‍ട്ട്‌ ജോര്‍ജ്‌ജ് അധ്യക്ഷനായി.സിപിഐഎം ഏരിയ സെക്രട്ടറി എം വേലായുധന്‍,ഏരിയ കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.ബ്ലോക്ക്‌ സെക്രട്ടറി പി ഷിനോജ്‌ സ്വാഗതം പറഞ്ഞു.

Ads by Google
Advertisement
Friday 24 Aug 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW