Thursday, November 15, 2018 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.01 AM

പശുക്കള്‍ക്ക്‌ പച്ചമരുന്ന്‌ ചികില്‍സ: തിരുമേനിയില്‍ ക്ലാസ്‌ നടത്തി

ചെറുപുഴ: തിരുമേനി ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ പച്ചമരുന്നുകള്‍കൊണ്ട്‌ പശുക്കള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ ചികില്‍സിച്ച്‌ ഭേദമാക്കാമെന്നതിനെക്കുറിച്ച്‌ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. കൂടുതല്‍ പശുക്കളെ വളര്‍ത്തുന്ന ക്ഷീരകര്‍ഷകരാണ്‌ ക്ലാസില്‍ പങ്കെടുത്തത്‌. മില്‍മയുടെ സഹകരണത്തോടെ നടന്നക്ലാസില്‍ 50 കര്‍ഷകരാണ്‌ പങ്കെടുത്തത്‌. പച്ചമരുന്നുകള്‍ ഉപയോഗിച്ച്‌ എങ്ങനെ പശുക്കള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ ചികില്‍സിക്കാമെന്നതായിരുന്നു വിഷയം. കൂടുതല്‍ പശുക്കളെ വളര്‍ത്തുന്ന ക്ഷീരകര്‍ഷകാരാണ്‌ ക്ലാസില്‍പങ്കെടുത്തത്‌. പച്ചമരുന്നുകള്‍ക്കൊണ്ട്‌ രോഗം ഭേദമാക്കാന്‍ കഴിയുമോയെന്ന്‌ ഇപ്പോള്‍ ഗവേഷണം നടന്നു വരികയുമാണ്‌. അലോപ്പതി മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ അത്‌ പാലിലും ഗുണനിലവാരത്തില്‍ മാറ്റം വരുത്തുന്നതായി തെളിഞ്ഞിരിക്കുകയാണ്‌. അതിനാല്‍ പച്ചമരുന്നുകള്‍ക്ക്‌ സാദ്ധ്യതയേറെയാണ്‌. ഇതാണ്‌ പഠനവിഷയമാക്കിയിരിക്കുന്നത്‌. പച്ചമരുന്നുകള്‍ക്കൊണ്ട്‌ രോഗം ഭേദമാക്കാമെന്നതിനെക്കുറിച്ച്‌ ഗവേഷണം നടത്തുന്ന ഡോ. ആര്‍. സുരേഷ്‌ കോട്ടയ്‌ക്കലാണ്‌ ക്ലാസിന്‌ നേതൃത്വം നല്‍കിയത്‌. കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ ക്ലാസാണ്‌ തിരുമേനിയില്‍ നടന്നത്‌. പി ആന്റ്‌ ഐ ഓഫീസര്‍ ബിജു സ്‌കറിയ, സൂപ്പര്‍ വൈസര്‍മാരായ ദിലീപ്‌ ദാസപ്പന്‍, മേഘ മുരളീധരന്‍, തിരുമേനി ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡന്റ്‌ ജോര്‍ജ്‌ ഫ്രാന്‍സീസ്‌, സെക്രട്ടറി ജോസഫ്‌ കല്ലിപ്പുഴ എന്നിവര്‍പ്രസംഗിച്ചു. കര്‍ഷകരെ സഹായിക്കുന്നതിനായി ബംഗളൂരുവില്‍ പരിശീലനം നേടിയ ഒന്‍പത്‌ വില്ലേജ്‌ റിസോഴ്‌സ് പേഴ്‌സണ്‍സാണ്‌ കണ്ണൂര്‍ ജില്ലയിലുള്ളത്‌. ഇവര്‍ വീടുകളിലെത്തി ചികില്‍സാ രീതികള്‍ കര്‍ഷകര്‍ക്ക്‌ വിവരിച്ച്‌ നല്‍കും. അകിട്വീക്കത്തിന്‌ കറ്റാര്‍വാഴ, പച്ചമഞ്ഞള്‍, ചുണ്ണാമ്പ്‌, ചങ്ങലംപറണ്ട എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പച്ചമരുന്ന്‌ ഗുണകരമാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. ക്ലാസില്‍ പങ്കെടുക്കാനെത്തിയ കര്‍ഷകര്‍ക്ക്‌ പച്ച മരുന്നുകള്‍ നട്ടുപിടിപ്പിക്കുന്നതിനായി സൗജന്യമായി നല്‍കി.

Ads by Google
Advertisement
Friday 24 Aug 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW