Friday, September 14, 2018 Last Updated 0 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.01 AM

ഇന്ന്‌ ഉത്രാടപാച്ചില്‍ ഓണ വിപണിക്ക്‌ ജീവന്‍ വച്ചു

കണ്ണൂര്‍: മഴ മാറിനിന്നതോടെ നഗരത്തില്‍ ഓണ വിപണി സജീവമായി.രണ്ടു ദിവസമായി മാറിയ കാലാവസ്‌ഥ വ്യാപാരികള്‍ക്കും ശുഭപ്രതീക്ഷ പകരുന്നുണ്ട്‌.ഇതുവരെയുള്ള കച്ചവടം മഴയെടുത്തെങ്കിലും ഇനി അങ്ങോട്ട്‌ പ്രതീക്ഷയുടെ നാളുകളാണെന്ന വിശ്വാസത്തിലാണ്‌ മിക്ക വ്യാപാരികളും .വഴിയോര വിപണയിലും പ്രതീഷ ഉടലെടുത്തിട്ടുണ്ട്‌. .
വസ്‌ത്രങ്ങളും,ബാഗുകളും,വീട്ട്‌ ഉപകരണങ്ങളും ഒക്കെയായി വിപണി വീണ്ടും ഉണര്‍ന്നിരിക്കുകയാണ്‌.നഗരത്തിലെ കടകളിലും മാര്‍ക്കറ്റിലുമെല്ലാം കാര്യമായ തിരക്കും തുടങ്ങി.എന്നാല്‍ പോയ വര്‍ഷങ്ങളെക്കാള്‍ വില ഇരട്ടിയാണ്‌ ഓരോ സാധനങ്ങള്‍ക്കും.മണ്‍ചട്ടികള്‍,മണ്‍ പാത്രങ്ങള്‍ എന്നിവയക്ക്‌ 160 രൂപ മുതലാണ്‌ വില.പുത്തന്‍ ഫാഷനിലും വൈവിധ്യത്തിലുമുളള വസ്‌ത്രങ്ങള്‍ തൊട്ടാല്‍ പൊളളും.
ഓണാഘോഷ പരിപാടികളെല്ലാം മാറ്റി വച്ച സാഹചര്യത്തില്‍ പൂ വിപണി ഏറെ നിറം മങ്ങിയ അസ്‌ഥയിലാണ്‌.മഴക്കെടുതിയില്‍ വാഹന ഗതാഗതം ചിലയിടങ്ങില്‍ തടസ്സപ്പെട്ടതോടെ പച്ചക്കറി വിപണിയിലും ഇക്കുറി കാര്യമായ കുറവ്‌ അനുഭവപ്പെടും.ഏങ്കിലും വിലയുടെ കാര്യത്തില്‍ കുറവൊന്നുമില്ല.

Ads by Google
Advertisement
Friday 24 Aug 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW