Monday, November 12, 2018 Last Updated 46 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.01 AM

കണ്ണൂര്‍ ജില്ലയില്‍ മഴ നാശം വിതച്ച കേന്ദ്രങ്ങളില്‍ ശുചീകരണവുമായി എഐവൈഎഫ്‌

പേരാവൂര്‍: ഉരുള്‍പൊട്ടല്‍ നാശം വിതച്ച കൊട്ടിയൂര്‍ അമ്പായത്തോട്‌ പ്രദേശത്ത്‌ വീടുകളും റോഡുകളും ശുചീകരിച്ചു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന്‌ നിറഞ്ഞ മണ്ണും ചെളിയും കല്ലുകളും നിറഞ്ഞ പ്രദേശങ്ങളില്‍ എഐവൈഎഫ്‌ ജില്ല കമ്മറ്റിയുടെ നേതൃത്വത്തിലാണ്‌ ശുചീകരണം നടത്തിയത്‌. വിവിധ മണ്ഡലങ്ങളിലായി നൂറിലധികം വളണ്ടിയര്‍മാര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. ശങ്കര്‍ സ്‌റ്റാലിന്‍, അരുണ്‍കുമാര്‍ പിഎം, അമല്‍ജിത്ത്‌ കെ എസ്‌, ദിപിന്‍ കെ, ഷിബില്‍ എം, ശ്രേയ രതീഷ്‌, നവ്യ എ, വൈശാഖ്‌, ഷിജു പി, സി എന്‍ പ്രഫുല്‍, വിനോദന്‍, പ്രേമരാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എഐവൈഎഫിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി വസ്‌ത്രങ്ങള്‍ വിതരണം ചെയ്‌തിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ്‌ ശുചീകരണം നടത്തിയത്‌. വയനാട്ടില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി സാധനങ്ങള്‍ ശേഖരിച്ച്‌ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനം വിവിധ മണ്ഡലം കേന്ദ്രങ്ങളില്‍ നടന്നുകൊണ്ടിരിക്കുകയാണ്‌. ക്യാമ്പുകളിലേക്ക്‌ ആവശ്യമായ മരുന്നുകള്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനം എഐവൈഎഫിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നുണ്ട്‌. വരും ദിവസങ്ങളിലും വീടുകളും റോഡുകളും ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എഐവൈഎഫ്‌ സംഘടിപ്പിക്കുമെന്ന്‌ ജില്ല സെക്രട്ടറി കെ വി രജീഷും പ്രസിഡന്റ്‌ അഡ്വ. എം സി സജീഷും അറിയിച്ചു.

Ads by Google
Advertisement
Friday 24 Aug 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW