Friday, September 14, 2018 Last Updated 5 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.00 AM

140 ലിറ്റര്‍ വ്യാജക്കള്ള്‌ പിടികൂടി; ചെത്തുകാരന്‍ അറസ്‌റ്റില്‍

uploads/news/2018/08/242964/4.jpg

നെടുങ്കണ്ടം: 140 ലിറ്റര്‍ വ്യാജക്കള്ളുമായി ചെത്തുകാരനെ എക്‌െസെസ്‌ അറസ്‌റ്റ്‌ ചെയ്‌തു. മാവടി അശോകവനം തേക്കുംകൂട്ടത്തില്‍ സാബു(53) വാണു പിടിയിലായത്‌. ഇയാളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചുവന്ന കള്ള്‌ഷാപ്പ്‌ പൂട്ടാനും നിര്‍ദേശം നല്‍കി. കന്നാസുകളിലായി സൂക്ഷിച്ചിരുന്ന വ്യാജകള്ള്‌ ഇയാളുടെ വീട്ടില്‍ നിന്നാണു പിടിച്ചെടുത്തത്‌. വ്യാജക്കള്ള്‌ തയാറാക്കുന്നതായി വിവരം ലഭിച്ചതോടെ ഇന്നലെ രാവിലെ 6.30 നാണ്‌ എക്‌െസെസ്‌ സംഘം മാവടി മേഖലയില്‍ പരിശോധന നടത്തിയത്‌.
സാബുവാണു കള്ള്‌ ചെത്തി സമീപത്തെ ഷാപ്പില്‍ എത്തിച്ചിരുന്നത്‌. ചെത്തിയെടുക്കുന്ന കള്ളിന്റെ കൂടെ വെള്ളവും പഞ്ചസാരയും ചേര്‍ത്ത്‌ കൂടുതല്‍ അളവില്‍ വില്‍പ്പന നടത്തിവരികയായിരുന്നു.
ഇതു സംബന്ധിച്ചു വിവരം ലഭിച്ചതോടെ ഏതാനും ദിവസങ്ങളായി എക്‌െസെസ്‌ സംഘം മേഖലയില്‍ നിരീക്ഷണം നടത്തിവരികയായിരുന്നു. കള്ളുമായി ഷാപ്പിലേക്കു വരുന്നതിനിടെയാണ്‌ ഇയാളെ പിടികൂടിയത്‌. എക്‌െസെസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എ.ജി പ്രകാശ്‌, പ്രിവന്റീവ്‌ ഓഫീസര്‍മാരായ എം.പി. പ്രമോദ്‌, ലിജോ ഉമ്മന്‍, കെ.ആര്‍. ബാലന്‍, സി.ഇ.ഒമാരായ കെ.എസ്‌. അനൂപ്‌, ലിജോ ജോസഫ്‌, എം.എസ്‌ അരുണ്‍, ജെ. പ്രകാശ്‌, പി.സി. റെജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Ads by Google
Advertisement
Friday 24 Aug 2018 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW