Friday, September 14, 2018 Last Updated 5 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.00 AM

കാലവര്‍ഷക്കെടുതിയും കാട്ടാനശല്യവും; ദുരിതക്കയത്തില്‍ തോട്ടംമേഖല

uploads/news/2018/08/242963/3.jpg

രാജകുമാരി: കാലവര്‍ഷക്കെടുതിയും കാട്ടാനശല്യവുംമൂലം ദുരിതക്കയത്തില്‍ തോട്ടം മേഖല. ശാന്തമ്പാറ പഞ്ചായത്തിലെ മുള്ളന്‍തണ്ട്‌ എസ്‌റ്റേറ്റ്‌, പൂപ്പാറ മേഖലകളിലാണ്‌ നാട്ടുകാരെ ഭീതിയിലാഴ്‌ത്തി കാട്ടാനകള്‍ നാശം വിതയ്‌ക്കുന്നത്‌.
മഴയും മണ്ണിടിച്ചിലും മൂലം അപകടഭീഷണിയുള്ള വീടുകളില്‍നിന്നും ആളുകളെ താല്‍ക്കാലികമായി മാറ്റിപ്പാര്‍പ്പിച്ച മോണ്ട്‌ഫോര്‍ സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പില്‍ താമസിച്ചവരില്‍ നിരവധിയാളുകള്‍ കാട്ടാനശല്യം മൂലം വീടു വിട്ടു വന്നവരായിരുന്നു. കഴിഞ്ഞദിവസം പൂപ്പാറ ഗാന്ധിനഗറിലെ താമസക്കാരനായ അലക്‌സാണ്ടറുടെ വീട്‌ കാട്ടാന ഇടിച്ചു തകര്‍ത്തു.
ഇതിനു സമീപത്ത്‌ ഒറ്റയ്‌ക്കു താമസിക്കുന്ന വാഴക്കാലായില്‍ പൊന്നമ്മ, കുഞ്ഞിയമ്മ എന്നിവരുടെ വീടുകള്‍ക്കു നേരെയും കാട്ടാനയാക്രമണമുണ്ടായി. കാട്ടാന ഇവരുടെ വീടിന്‌ മുറ്റത്തുകൂടി നടന്നു പോകുന്നതിനിടയില്‍ ഭിത്തി തള്ളിയിടുകയായിരുന്നു.
വീടിന്റെ മൂലയില്‍ ശബ്‌ദമുണ്ടാക്കാതെ ശ്വാസമടക്കി നിന്നതിനാലാണ്‌ രണ്ടുപേരും രക്ഷപെട്ടത്‌. ഒരാഴ്‌ചക്കുള്ളില്‍ 12 ഏക്കറോളം ഏലത്തോട്ടമാണു കാട്ടാന ചവിട്ടി നശിപ്പിച്ചത്‌.
തമ്പി കക്കുഴി, എസ്‌. തങ്കയ്യ, എം. രാജാമണി, ആന്റണി പള്ളിപ്പറമ്പില്‍, വി.എച്ച്‌. യൂസഫ്‌, കറുപ്പയ്യ, അലക്‌സാണ്ടര്‍ തോട്ടുമുക്കില്‍ എന്നിവരുടെ കൃഷിയിടത്തിലാണു കാട്ടാന വന്‍നാശം വരുത്തിയത്‌. മുടിവാലന്‍ കൊമ്പന്‍ എന്നറിയപ്പെടുന്ന ഒറ്റയാനാണു നാട്ടിലിറങ്ങി നാശമുണ്ടാക്കുതെന്നാണു നാട്ടുകാര്‍ പറയുന്നത്‌.
മഴക്കെടുതിയില്‍ ഏലംകൃഷി നശിച്ച കര്‍ഷകര്‍ കാട്ടാന വരുത്തിവച്ച നഷ്‌ടം കൂടിയായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. മഴമൂലം ദിവസങ്ങളോളം തോട്ടങ്ങളില്‍ പണിക്കുപോകാന്‍ കഴിയാത്ത ഇതരസംസ്‌ഥാനക്കാരുള്‍പ്പെടെയുള്ള തൊഴിലാളികള്‍ കടുത്ത പട്ടിണിയിലുമാണ്‌.
പണിക്കുപോകാന്‍ കഴിയാത്ത ഇതരസംസ്‌ഥാനതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ സര്‍ക്കാര്‍ അടിയന്തിര സഹായമൊരുക്കണമെന്ന ആവശ്യം ശക്‌തമാണ്‌.

Ads by Google
Advertisement
Friday 24 Aug 2018 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW