Friday, September 14, 2018 Last Updated 5 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.00 AM

മഴക്കെടുതി അവലോകനം നടത്തി 55 മരണം, എഴുപേരെ കാണാതായി; ദുരിതാശ്വാസ ക്യാമ്പില്‍ 20040 പേര്‍

uploads/news/2018/08/242961/1.jpg

തൊടുപുഴ: ജില്ലയിലെ മഴക്കെടുതി അവലോകനം നടത്തി. ഇതുവരെ 55 മരണം. എഴു പേരെ കാണാതായി. ദുരിതാശ്വാസ ക്യാമ്പില്‍ 20040 പേര്‍. 1145 കിലോമീറ്റര്‍ റോഡ്‌ തകര്‍ന്നു. ഇന്നലെ വൈദ്യൂതി മന്ത്രിയുടെ അധ്യക്ഷതയില്‍ കലക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളിലാണ്‌ അവലോകനയോഗം നടത്തിയത്‌.
ദുരിതബാധിതര്‍ക്ക്‌ ആശ്വാസമെത്തിക്കാനും വീട്‌ നഷ്‌ടപ്പെട്ടവര്‍ക്കു താമസസൗകര്യമൊരുക്കാനും റോഡ്‌, വൈദ്യുതി ബന്ധം പുനഃസ്‌ഥാപിക്കാനും കര്‍മപദ്ധതി തയാറാക്കി. മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും വീടുകള്‍ നഷ്‌ടപ്പെട്ടവരെയും വീടുകള്‍ വാസയോഗ്യമല്ലാത്തവരെയും പുനരധിവസിപ്പിക്കാനും തകര്‍ന്ന റോഡുകള്‍ നന്നാക്കി ഗതാഗതം പുനസ്‌ഥാപിക്കാനും നടപടി സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
തകര്‍ന്ന വീടുകളുടെയും വാസയോഗ്യമല്ലാത്ത വീടുകളുടെയും കണക്കുശേഖരം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്‌ഥര്‍ക്കു മന്ത്രി നിര്‍ദേശം നല്‍കി. സര്‍ക്കാര്‍, പൊതുസ്‌ഥാപനങ്ങള്‍, പഞ്ചായത്ത്‌ കെട്ടിടങ്ങളില്‍ വീടുനഷ്‌ടപ്പെട്ടവരെ താല്‍ക്കാലികമായി പുനരധിവസിപ്പിക്കും. പോരാതെ വന്നാല്‍ പഞ്ചായത്തുകള്‍ വാടകയ്‌ക്ക്‌ കെട്ടിടങ്ങള്‍ ലഭ്യമാക്കും.
വീട്‌ നഷ്‌ടപ്പെട്ടവര്‍ക്കു നാലുലക്ഷം രൂപയും വീടും സ്‌ഥലവും നഷ്‌ടപ്പെട്ടവര്‍ക്ക്‌ 10 ലക്ഷം രൂപയും നല്‍കും. ജില്ലയ്‌ക്കു സംഭവിച്ച നാശനഷ്‌ടങ്ങളുടെ സമഗ്രമായ കണക്കും വിവരവും തയാറാക്കിയാലേ ആവശ്യമായ നഷ്‌ടപരിഹാരം നേടിയെടുക്കാന്‍ കഴിയുവെന്നും ഉദ്യോഗസ്‌ഥര്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും ജോയ്‌സ്‌ ജോര്‍ജ്‌ എം.പി. പറഞ്ഞു. ജില്ലയുടെ പുനരുദ്ധാരണത്തിന്‌ ഒരു ആക്‌ഷന്‍ പ്ലാന്‍ ഉണ്ടാക്കി സമയബന്ധിതമായി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൃഷിസ്‌ഥലവും കാര്‍ഷിക വിളകളും നഷ്‌ടമായതിന്റെ യഥാര്‍ഥ കണക്ക്‌ തയാറാക്കുന്ന നടപടി സെപ്‌റ്റംബര്‍ എട്ടിനകം തീര്‍ത്ത്‌ അര്‍ഹമായവര്‍ക്കു നഷ്‌ടപരിഹാരം നല്‍കും. ദുരിതം ബാധിച്ച എല്ലാ കാര്‍ഡ്‌ ഉടമകള്‍ക്കും അഞ്ചുകിലോ അരി സൗജന്യമായി നല്‍കും. തോട്ടം തൊഴിലാളികള്‍ക്ക്‌ 15 കിലോ അരിയും സൗജന്യമായി നല്‍കാനും റേഷന്‍ കാര്‍ഡ്‌ നഷ്‌ടപ്പെട്ടവര്‍ക്ക്‌ താല്‍ക്കാലിക കാര്‍ഡ്‌ നല്‍കും.
എം.എല്‍.എമാരായ പി.ജെ. ജോസഫ്‌, ഇ.എസ്‌. ബിജിമോള്‍, റോഷി അഗസ്‌റ്റിന്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൊച്ചുത്രേസ്യ പൗലോസ്‌, ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഗസ്‌തി അഴകത്ത്‌, ജില്ലാ കലക്‌ടര്‍ കെ.ജീവന്‍ ബാബു, ജില്ലാ പോലീസ്‌ മേധാവി കെ.ബി വേണുഗോപാല്‍, ദേവികുളം സബ്‌ കലക്‌ടര്‍ വി.ആര്‍. പ്രേംകുമാര്‍, ത്രിതല പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍, വകുപ്പ്‌ തല ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ജില്ലയിലെ വിവിധ ക്യാമ്പുകളിലായി 20040 പേരാണ്‌ ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയന്നത്‌. ദേവികളും താലൂക്കിലെ 8 ക്യാമ്പുകളിലായി 546 പേരും പീരുമേട്ടെ 10 ക്യാമ്പുകളിലായി 1201 പേരും തൊടുപുഴയിലെ മൂന്നുക്യാമ്പുകളിലായി 81 പേരും ഉടമ്പന്‍ചോലയിലെ എട്ടു ക്യാമ്പുകളിലായി 426 പേരും ഇടുക്കിയിലെ 69 ക്യാമ്പുകളിലായി 17786 പേരും കഴിയുന്നു.
1145 കിലോമീറ്റര്‍
റോഡ്‌ തകര്‍ന്നു

ജില്ലയില്‍ വിവിധയിടങ്ങളിലായി പൊതുമരാമത്ത്‌ വകുപ്പിന്റെ കീഴിലുള്ള 1145 കിലോമീറ്റര്‍ റോഡാണു തകര്‍ന്നത്‌. 141 റോഡുകളില്‍ 1496 സ്‌ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. റോഡുകളിലെ പരമാവധി തടസങ്ങള്‍ നീക്കി ഗതാഗതം പുനസ്‌ഥാപിക്കാന്‍ യുദ്ധകാലാടിസ്‌ഥാനത്തില്‍ നടപടി സ്വീകരിക്കും. ഇതിനുള്ള രൂപരേഖ തയാറാക്കി ഉടന്‍ പ്രവൃത്തികള്‍ തുടങ്ങാന്‍ ഉദ്യോഗസ്‌ഥര്‍ക്കു മന്ത്രി നിര്‍ദേശം നല്‍കി. ജീവനക്കാരുടെ പോരായ്‌മപരിഹരിക്കാനുള്ള നടപടിയും സ്വീകരിക്കും. തകര്‍ന്ന പി.എം.ആര്‍.ജി.വൈ റോഡുകളുടെ വിശദമായ എസ്‌റ്റിമേറ്റ്‌ 18 നകം തയാറാക്കി നടപടി ആരംഭിക്കും. ചെറുതോണി പാലം, മൂന്നാര്‍ ഉദുമല്‍പേട്ട്‌ റോഡിലെ പെരിയവരൈ പാലം എന്നിവ താല്‍ക്കാലികമായി ഗതാഗതത്തിന്‌ തുറന്നുകൊടുക്കാനായി സൈന്യത്തിന്റെ സഹായത്തോടെ ബെയ്‌ലി പാലം നിര്‍മിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.
വൈദ്യുതി ബന്ധം
പുനസ്‌ഥാപിക്കും

ജില്ലയിലെ പലസ്‌ഥലങ്ങളിലും വിചേ്‌ഛേദിക്കപ്പെട്ട വൈദ്യതി ബന്ധം അടിയന്തിരമായി പുനസ്‌ഥാപിച്ചുവരികയാണ്‌. സംസ്‌ഥാനത്താകെ 25 ലക്ഷം ഉപഭോക്‌താക്കളുടെ കണക്ഷനാണ്‌ തകരാറിലായിരിക്കുന്നത്‌ ഇത്‌ അടിയന്തിരമായി പുനസ്‌ഥാപിക്കാന്‍ ജീവനക്കാര്‍ക്ക്‌ പുറമെ വിരമിച്ചവരുടെയും സഹകരണം ഉറപ്പാക്കിയിട്ടുണ്ട്‌. അയല്‍ സംസ്‌ഥാനങ്ങളിലെ വൈദ്യതി ബോര്‍ഡുകള്‍ സഹായം നല്‍കാമെന്ന്‌ അറിയിച്ചിട്ടുണ്ടെന്ന്‌ മന്ത്രി പറഞ്ഞു.

Ads by Google
Advertisement
Friday 24 Aug 2018 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW