Wednesday, November 21, 2018 Last Updated 54 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.00 AM

ചുരുളി അമ്പലപ്പടി കാനം പാലം തകര്‍ന്നു

ചെറുതോണി: ശക്‌തമായ കാലവര്‍ഷത്തില്‍ ചുരുളി അമ്പലപ്പടി കാനം പാലം തകര്‍ന്നു.
ജനം ദുരിതത്തില്‍. കഞ്ഞിക്കുഴി പഞ്ചായത്തിലെ അഞ്ച,്‌ ആറ്‌ വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന ഈ പാലം തകര്‍ന്നതോടെ പുറംലോകവുമായി ബന്ധപ്പെടാന്‍ കഴിയാതെ 80 കുടുംബങ്ങള്‍ ഒറ്റപ്പെട്ട സ്‌ഥിതിയാണ്‌. 25 വര്‍ഷം മുന്‍പ്‌ നിര്‍മിച്ച ഈ പാലം നല്ല വീതിയും ഉറപ്പിലുമാണ്‌ നിര്‍മിച്ചത്‌.
എന്നാല്‍ ഉരുള്‍പൊട്ടലില്‍ വന്‍ മരങ്ങള്‍ കടപുഴകി പാലത്തില്‍ ഇടിച്ചതോടെ പാലം പൂര്‍ണമായും തകരുകയായിരുന്നു.
ഇതോടെപ്രദേശവാസികള്‍ കിലോമിറ്ററോളം കാല്‍നടയായി യാത്ര ചെയ്‌തു അട്ടികളത്തു ചെന്നാല്‍ മാത്രമേ പുറം ലോകവും ആയി ഇവര്‍ക്കു ബന്ധപ്പെടാന്‍ സാധിക്കുകയുള്ളു.
ഓണാവധി കഴിഞ്ഞു സ്‌കൂള്‍ തുറക്കുന്നതോടെ വിദ്യാര്‍ഥികള്‍ എങ്ങനെ സ്‌കൂളുകളിലെത്തുമെന്ന ആശങ്കയിലാണു മാതാപിതാക്കള്‍. കാലവര്‍ഷക്കെടുതീയില്‍ എല്ലാം നഷ്‌ടപ്പെട്ടവര്‍ക്കു വില്ലേജ്‌ ഓഫീസുകളിലെത്തി നഷ്‌ടപരിഹാരം ഉള്‍പ്പടെയുള്ളവ നേടിയെടുക്കാനും ഇതോടെ സാധിക്കാതെ വന്നിരിക്കുകയാണ്‌.
അടിയന്തരമായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുംപാലം പുനര്‍നിര്‍മിച്ചു ഇതുവഴിയുള്ള ഗതാഗതം പുനസ്‌ഥാപിക്കണമെന്നു നാട്ടുകാര്‍ പറഞ്ഞു.

Ads by Google
Advertisement
Friday 24 Aug 2018 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW