Saturday, November 17, 2018 Last Updated 1 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.00 AM

അടിമാലിയില്‍ റോഡ്‌ ഗതാഗതം നിലച്ചു

അടിമാലി: കമ്പിളികണ്ടം, പാറത്തോട്‌, മുരിക്കാശേരി ഭാഗത്തേക്ക്‌ അടിമാലിയില്‍ നിന്നും മാങ്കടവ്‌ വഴിയുണ്ടായിരുന്ന റോഡ്‌ ഗതാഗതവും നിലച്ചു. അടിമാലി- കുമളി ദേശീയപാത 185 ന്റെ ഭാഗമായ കത്തിപ്പാറയില്‍ ദേശീയപാത നൂറടിയോളം നീളത്തില്‍ പൂര്‍ണമായും ഇടിഞ്ഞു താഴ്‌ന്നതോടെയാണ്‌ ദിവസങ്ങളായി ഗതാഗതം നിലച്ചത്‌. ആയിരത്തോളം അടി താഴ്‌ചയിലേക്കാണു റോഡ്‌ ഇടിഞ്ഞു പോയത്‌. ഇപ്പോള്‍ ഇരുന്നൂറേക്കര്‍, മാങ്കടവ്‌, നായ്‌ക്കുന്ന്‌ വഴിയുള്ള ദുര്‍ഘട പാതയിലൂടെയായിരുന്നു അത്യാവശ്യ ഘട്ടങ്ങളിലെ യാത്ര. ഇവിടെ റോഡിലേക്കു മലയിടിഞ്ഞു വന്നതോടെ അപകടത്തിലായെങ്കിലും അതു വകവയ്‌ക്കാതെ വാഹനങ്ങള്‍ കടന്നു പോയിരുന്നു.
ഇന്നലെ മാങ്കടവ്‌ സ്‌കൂളിനു സമീപം റോഡിനു നടുവില്‍ കുഴി രൂപപ്പെട്ടതോടെ ഈ മാര്‍ഗവും അടഞ്ഞതാണു യാത്രക്കാരെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്‌. ഇനിയുള്ള മാര്‍ഗം അടിമാലിയില്‍നിന്നും ആനച്ചാല്‍, മുതുവാന്‍കുടി, വെള്ളത്തൂവല്‍ വഴി കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിച്ചുള്ള വഴിയാണ്‌. ഇതിനിടെ, കത്തിപ്പാറയിലെ തകര്‍ന്ന ഭാഗത്തിനു പകരം ദിശമാറ്റി റോഡ്‌ നിര്‍മാണം പുരോഗമിക്കുകയാണ്‌. വൈദ്യുതി വകുപ്പിന്റേത്‌ അടക്കമുള്ള ചെങ്കുത്തായ മലയിടിച്ചാണു റോഡ്‌ നിര്‍മിക്കുന്നത്‌. രണ്ടുദിവസം കൂടി പണികള്‍ നടത്തിയാല്‍ മാത്രമേ ഭാഗികമായെങ്കിലും ഇതുവഴി ഗതാഗതം പുനഃസ്‌ഥാപിക്കാനാവുകൂ. മൂന്നുദിവസം മുന്‍പാണ്‌ ഇവിടെ പണിയാരംഭിച്ചത്‌.
അതേസമയം കല്ലാര്‍കുട്ടിയില്‍നിന്നും പനംകൂട്ടി ഭാഗത്തേക്കുള്ള ഭാഗത്തും ഇതേ ദേശീയപാത ഒലിച്ചുപോയതിനാല്‍ ഇടുക്കി ഭാഗത്തേക്കും ഇതുവഴി പോകാനാകില്ല.

Ads by Google
Advertisement
Friday 24 Aug 2018 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW