Monday, November 19, 2018 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.00 AM

പ്രളയത്തില്‍ വ്യാപക നാശം

കുഞ്ചിത്തണ്ണി: തുടര്‍ച്ചയായി പെയ്‌ത കനത്ത മഴയില്‍ കുഞ്ചിത്തണ്ണി മേഖലയിലെ വീടുകള്‍ തകര്‍ന്നു.
പോത്തുപാറ, ഉപ്പാര്‍, എല്ലക്കല്‍, ആനച്ചാല്‍, മേഖലകളില്‍ നിരവധി വീടുകള്‍ പൂര്‍ണമായും ചിലതു ഭാഗികമായും തകര്‍ന്നു.
പോത്തുപാറ ഭാഗത്തെ ചേന്നാട്ട്‌ ജോബി, കുന്നേമുറി ടോമി, കുര്യന്‍ മണ്ണാര്‍കണ്ടത്തില്‍ ജോണ്‍ കാഞ്ഞിരത്തത്തുങ്കല്‍, തങ്കച്ചന്‍ ചിറ്റടിച്ചാലില്‍, ബിജു പിണ്ടിമനയില്‍, തങ്കച്ചന്‍ ഈട്ടിക്കുന്നേല്‍, സാബു, ഉപ്പാര്‍ ഭാഗത്തെ മുത്തൂറ്റ്‌ ഗോപാലന്‍, പുതുശേരി സുഗുണന്‍, മത്തൂറ്റ്‌ മനോഹരന്‍, തേരയ്‌ക്കാട്ട്‌ വയലില്‍ ബാലന്‍, മടത്തിശേരി ജോസ്‌, എന്നിവരുടെ വീടുകളാണ്‌ തകര്‍ന്നത്‌.
പോത്തുപാറ പുതിയകുന്നേല്‍ ഷാജി പതിനഞ്ചുലക്ഷം രുപ വായ്‌പയെടുത്തു നിര്‍മിച്ച വീടിന്‌ താമസം ആരംഭിക്കുന്നതിനു മുമ്പ്‌ തന്നെ കേടുപാടുകള്‍ സംഭവിച്ചു. ഉപ്പാറ്റില്‍ പുതുശേരി സുഗുണന്റെ വീട്‌ ഭൂമിക്കടിയിലേയ്‌ക്കു താഴ്‌ന്നു പോയി. ആനച്ചാലില്‍ ആലിന്‍ചുവട്‌ ഭാഗത്ത്‌ റെനിയുടെ വീട്‌ തകര്‍ന്നെങ്കിലും ആളുകള്‍ നേരത്തെ താമസം മാറ്റിയതിനാല്‍ അപകടങ്ങള്‍ ഒഴിവായി.
കുഞ്ചിത്തണ്ണി ടൗണില്‍ എണ്ണ വ്യാപാരം നടത്തിവന്ന സി.കെ. ഹസൈനാരുടെ കടയും കനത്ത മഴയില്‍ തകര്‍ന്നു. ഫെഡറല്‍ ബാങ്ക്‌ കവലയില്‍ ലഞ്ച്‌ ഹോം നടത്തിയിരുന്ന വേലിക്കുഴി ഷാജിയുടെ കടയ്‌ക്കുള്ളില്‍ വെള്ളവും ചെളിയും കയറി ഉപകരണങ്ങള്‍ നശിച്ചു.
പവര്‍ഹൗസ്‌ മുതല്‍ പോത്തുപാറ വരെയുള്ള ഏഴ്‌ കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ നിരവധി സ്‌ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായതോടെ ഗാതഗാതം തടസപ്പെട്ടു. എന്നാല്‍ നാട്ടുകാരുടെ സഹകരണത്തോടെ റോഡിലെ മണ്ണ്‌, ചെളി മരങ്ങള്‍, കല്ല്‌ എന്നിവ മണ്ണ്‌ മാന്തിയന്ത്രം ഉപയോഗിച്ചു മാറ്റിയതു മൂലം രാജാക്കാട്‌ ബൈസണ്‍വാലി, ഭാഗത്തേയ്‌ക്കുള്ള ഗാതഗതം പുനഃസ്‌ഥാപിച്ചു.

Ads by Google
Advertisement
Friday 24 Aug 2018 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW