Friday, September 14, 2018 Last Updated 8 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.00 AM

ചെറുതോണി-എറണാകുളം റോഡ്‌ ഗതാഗതം ഇന്നു പുനഃസ്‌ഥാപിക്കും

ചെറുതോണി: എറണാകുളം റോഡ്‌ ഗതാഗതം ഇന്നു പുനഃസ്‌ഥാപിക്കുമെന്ന്‌ ജോയ്‌സ്‌ ജോര്‍ജ്‌ എം.പി. അടിമാലി - കുമളി ദേശീയപാതയുടെ ഭാഗമായ ചുരുളി ഭാഗത്തെ റോഡ്‌ ഒലിച്ചുപോയതാണു ഗതാഗതം തകരാറിലാക്കിയത്‌.
ഇന്നലെ രാവിലെ സ്‌ഥലം സന്ദര്‍ശിച്ച എം.പി. റോഡ്‌ പുനഃസ്‌ഥാപന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. ദുരന്തനിവാരണ അതോറിറ്റിയുടെ അധികാരങ്ങളുപയോഗപ്പെടുത്തി ജില്ലാ ഭരണകൂടത്തെക്കൂടി ഇടപെടുവിച്ച്‌ അവശ്യമായ മക്കും മെറ്റലുകളും എത്തിച്ചാണു താല്‍ക്കാലികമായി ഗതാഗതം പുനഃസ്‌ഥാപിക്കാന്‍ നടപടി സ്വീകരിച്ചത്‌. ചെറുവാഹനങ്ങള്‍ ഇന്നു രാവിലെ മുതല്‍ ഓടിത്തുടങ്ങും. മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ബസ്‌ ഗതാഗതം ആരംഭിക്കാന്‍ കഴിയുമെന്നും എം.പി. പറഞ്ഞു. തൊടുപുഴ റൂട്ടില്‍ ഇടിഞ്ഞുവീണ മണ്ണ്‌ നീക്കം ചെയ്‌ത്‌ ചെറുവാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്‌. ഒരാഴ്‌ചത്തെ പണികള്‍കൂടി പൂര്‍ത്തിയാക്കിയാല്‍ ബസ്‌ കടത്തിവിടാന്‍ കഴിയും. തൊടുപുഴ - ചേലച്ചുവട്‌ - മുരിക്കാശേരി റോഡും ഇന്നു മുതല്‍ തുറന്നുകൊടുക്കും. ചെറുതോണിയില്‍ ഗാന്ധിനഗര്‍ നിവാസികള്‍ക്കായി ഉടന്‍ നടപ്പാലം നിര്‍മിക്കുമെന്നും എം.പി. അറിയിച്ചു. ഇന്നു മുതല്‍ പാലത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഹൈവേ വിഭാഗം ചീഫ്‌ എന്‍ജിനീയറും, ചീഫ്‌ സെക്രട്ടറിയും ബുധനാഴ്‌ച സ്‌ഥലത്തെത്തി പാലത്തിന്റെ ബല സ്‌ഥിതി പരിശോധിച്ചിരുന്നുവെന്നും എം.പി. അറിയിച്ചു.

Ads by Google
Advertisement
Friday 24 Aug 2018 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW