Monday, November 19, 2018 Last Updated 10 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 12.59 AM

പാമ്പുകടിയേറ്റവര്‍ നൂറിലേറെ

uploads/news/2018/08/242955/4.jpg

=കൊച്ചി: പ്രളയക്കെടുതിക്ക്‌ ഇരകളായി ക്യാമ്പുകളില്‍ കഴിഞ്ഞ്‌ വീട്ടിലേക്കു മടങ്ങുന്നവര്‍ക്കു മുന്നില്‍ ഭീഷണിവിതച്ച്‌ ഇഴജന്തുക്കള്‍. ഉഗ്രവിഷപ്പാമ്പുകളാണ്‌ വീടുകളിലും പരിസരങ്ങളിലും പതിയിരിക്കുന്നത്‌.
ഇതുവരെ നൂറിലേറെപ്പേര്‍ക്ക്‌ പാമ്പുകടിയേറ്റുകഴിഞ്ഞു. വീടും പരിസരങ്ങളും വൃത്തിയാക്കുന്നതിനിടെയാണ്‌പലര്‍ക്കും കടിയേറ്റത്‌്. വെള്ളപ്പൊക്കത്തില്‍ പാമ്പുകളും മറ്റു ക്ഷുദ്രജീവികളും വീടുകളിലേക്ക്‌ ഒഴുകിയെത്തുകയായിരുന്നു.
ഇവ വീടുകളില്‍ തന്നെ തമ്പടിച്ചാണ്‌ കാര്യങ്ങള്‍ ഗുരുതരമാക്കിയത്‌. മൂര്‍ഖന്‍, അണലി, ശംഖുവരയന്‍ തുടങ്ങിയ പാമ്പുകളാണ്‌ ഏറ്റവും ഭീഷണിയായത്‌. പഴുതാര, തേള്‍ എന്നിവയുടെ കടിയേല്‍ക്കുന്നവരും ധാരാളം. എറണാകുളത്തെ പ്രമുഖ വിഷചികിത്സാ കേന്ദ്രമായ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ കഴിഞ്ഞ നാലുദിവസങ്ങളിലായി പാമ്പുകടിയേറ്റ്‌ ചികിത്സയ്‌ക്കെത്തിയത്‌ അമ്പതോളം പേരാണ്‌.
മതിയായ സുരക്ഷയില്ലാതെ വീടു വൃത്തിയാക്കാന്‍ എത്തിയവര്‍ക്കാണ്‌ കടിയേറ്റത്‌. മൂര്‍ഖന്‍ പാമ്പാണ്‌ കൂടുതലെന്നും ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. പാമ്പുകടിയേറ്റാല്‍ ചെയേ്േണ്ട മുന്‍കരുതലുകളെപ്പറ്റി അറിവും പലര്‍ക്കുമില്ല. വീടിനുള്ളില്‍ അടിഞ്ഞു കിടക്കുന്ന ചെളിയിലും വെള്ളത്തിലും വച്ച്‌ കടിയേറ്റാന്‍ പലപ്പോഴും കണ്ടെത്താനും കഴിയാത്ത അവസ്‌ഥയുണ്ട്‌.

Ads by Google
Advertisement
Friday 24 Aug 2018 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW