Friday, September 14, 2018 Last Updated 1 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 12.59 AM

ശര്‍ക്കര വില്‍പന കേന്ദ്രത്തില്‍ വെള്ളം കയറി; അരക്കോടിയുടെ നഷ്‌ടവുമായി സെബി

uploads/news/2018/08/242954/3.jpg

വരാപ്പുഴ: സ്വയം തൊഴില്‍ സംരംഭമായി ആരംഭിച്ച ശര്‍ക്കര മൊത്ത വില്‍പന കേന്ദ്രത്തില്‍ വെള്ളം കയറി അരക്കോടിയോളം രൂപയുടെ ശര്‍ക്കര നശിച്ചു. വരാപ്പുഴ ചിറയ്‌ക്കകം കുന്നനാട്ട്‌ സെബി ആല്‍ബര്‍ട്ടിന്റെ ചെട്ടിഭാഗം പുഴയോട്‌ ചേര്‍ന്നുള്ള വില്‍പന കേന്ദ്രത്തിലാണ്‌ വെള്ളം കയറി 14 ലോഡ്‌ ശര്‍ക്കര നശിച്ചത്‌. ഓണത്തിനായി സപ്ലൈകോയ്‌ക്കും മറ്റു സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും വിതരണം നടത്തുന്നതിനായി കൊണ്ടുവന്ന്‌ വില്‍പന കേന്ദ്രത്തില്‍ വച്ച ദിവസം തന്നെയാണ്‌ വെള്ളം കയറിയത്‌.
തുണിചാക്കിലുള്ള ശര്‍ക്കര പൂര്‍ണമായും വെള്ളത്തില്‍ ഒലിച്ചുപോയി. പ്ലാസ്‌റ്റിക്‌ ചാക്കിലെ ശര്‍ക്കരയില്‍ വെള്ളം കയറി ഉപയോഗശൂന്യമായി. തമിഴ്‌നാട്‌, രാജപാളയം, മധുര, സേലം, പുളിക്കപാളയം, ആന്ധ്രയിലെ ചിറ്റുര്‍ എന്നിവിടങ്ങളില്‍ നിന്നുമെത്തിയ മുന്തിയ ഇനം ശര്‍ക്കരയാണ്‌ നശിച്ചത്‌. വെള്ളം കയറുമ്പോള്‍ 1.33 കിലോ ശര്‍ക്കര ഉണ്ടായിരുന്നു. 13000 കിലോ പഞ്ചസാരയും. പഞ്ചസാര പൂര്‍ണമായും വെള്ളത്തില്‍ ഒലിച്ചുപോയി. 50 ലക്ഷത്തോളം രൂപ വായ്‌പ എടുത്താണ്‌ ഓണത്തിനായി കൂടുതല്‍ ശര്‍ക്കര സ്‌റ്റോക്ക്‌ ചെയ്‌തതെന്ന്‌ സെബി പറഞ്ഞു. ഈ പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ സെബി മനോവിഷമത്തിലാണ്‌. വെള്ളത്തില്‍ കുതിര്‍ന്ന ശര്‍ക്കരകള്‍ എല്ലാം സമീപത്തു കുഴിച്ചുമൂടുകയാണ്‌. പരിസരമാകെ തേനീച്ചകള്‍ നിറഞ്ഞുനില്‍ക്കുന്നതിനാല്‍ ശര്‍ക്കര മറവ്‌ ചെയ്ാനുയം ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്‌.

Ads by Google
Advertisement
Friday 24 Aug 2018 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW