Friday, September 14, 2018 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 12.59 AM

പറവൂര്‍ പതിയേ ജീവിതത്തിലേക്ക്‌

uploads/news/2018/08/242953/2.jpg

കൊച്ചി: പ്രളയക്കെടുതിയുടെ രൂക്ഷതയേറ്റവും അനുഭവിച്ച വടക്കു പടഞ്ഞാറന്‍ മേഖലയായ പറവൂര്‍ ജീവിതത്തിലേക്കു പതിയെ തിരികേവരുന്നു. ഇന്നലെ വൈദ്യുതിയും കുടിവെള്ളവും ഭാഗികമായി ലഭ്യമാക്കാനായത്‌ ജനങ്ങള്‍ക്ക്‌ ആശ്വാസമേകി. നിലവില്‍ തുടരുന്ന ക്യാമ്പുകള്‍ പിരിച്ചുവിടില്ലെന്ന്‌ ജില്ലാ ഭരണകൂടം അറിയിച്ചു. ഓണം കഴിഞ്ഞും ക്യാമ്പുകള്‍ തുടരും. ചില ക്യാമ്പുകളില്‍ ഓണസദ്യയും ഒരുക്കാനുള്ള നീക്കത്തിലാണ്‌ അധികൃതര്‍. ഓണത്തിനുശേഷമാകും ക്യാമ്പുകള്‍ പിരിച്ചുവിടുന്നതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാകുക.
പ്രളയമാരംഭിച്ച ദിവസം മുതല്‍ വൈദ്യുതിയും വെള്ളവുമില്ലായിരുന്നു. വെള്ളമിറങ്ങി അഞ്ചുദിവസം കഴിഞ്ഞിട്ടും ഇതിനുള്ള സംവിധാനം ആരംഭിക്കാത്തതില്‍ നാട്ടുകാര്‍ അമര്‍ഷത്തിലായിരുന്നു. ഇക്കാരണത്താല്‍ തന്നെ വീടുകള്‍ വൃത്തിയാക്കുന്നതടക്കമുള്ള ജോലികള്‍ താളംപിഴച്ചിരുന്നു.
വടക്കേകര, ചിറ്റാറ്റുകര, ഏഴിക്കര പഞ്ചായത്തുകളിലാണു ജനജീവിതം പതിയെ സാധാരണ ഗതിയിലേക്ക്‌ തിരിച്ചുവരുന്നത്‌. അതേസമയം ഏറ്റവും ദുരിതം നേരിട്ട പുത്തന്‍വേലിക്കര, ചേന്ദമംഗലം എന്നീ പഞ്ചായത്തുകളില്‍ ജനജീവിതം സാധാരണയാകാന്‍ ഇനിയൂം ദിവസങ്ങള്‍ വേണ്ടിവരും.
വടക്കേക്കരയില്‍ ഇന്നലെ ഉച്ചയോടെ കുടിവെള്ള വിതരണം ഭാഗികമായി ആരംഭിച്ചതാണ്‌ ജനങ്ങള്‍ക്ക്‌ വലിയ ആശ്വാസമേകിയത്‌. വൈദ്യുതി വിതരണം പുനരാരംഭിക്കുമെന്നതിനാല്‍ വീടുകളിലെ മെയിന്‍സ്വിച്ചുകള്‍ ഓഫ്‌ ചെയ്‌തിടണമെന്ന്‌ ബോര്‍ഡ്‌ ഉച്ചഭാഷിണിയിലൂടെ ജനങ്ങളെ അറിയിച്ചിരുന്നു.
വൈദ്യുതിയും വെള്ളവും എത്തിയതോടെ ഇപ്പോള്‍ ഭാഗികമായി നടത്തിയിരുന്ന വൃത്തിയാക്കല്‍ ജോലികള്‍ മോട്ടോറുകള്‍ ഉപയോഗിച്ച്‌ വേഗത്തില്‍ ചെയ്ാനാകുംയ. ചേന്ദമംഗലത്തും പുത്തന്‍വേലിക്കരയിലും വലിയതോതില്‍ വളര്‍ത്തുമൃഗങ്ങളുടെ ജഡങ്ങള്‍ നീക്കം ചെയ്യാന്‍ കഴിയാത്തത്‌ വലിയ പ്രതിസന്ധി സൃഷ്‌ടിച്ചിട്ടുണ്ട്‌. മറവുചെയ്യാന്‍ കുഴിയെടുക്കുമ്പോള്‍ വെള്ളം നിറയുന്നതാണ്‌ പ്രധാന പ്രശ്‌നം. കുഴിച്ചിടാന്‍ കഴിയാത്ത ജഡങ്ങള്‍ അഴുകിത്തുടങ്ങി ദുര്‍ഗന്ധം വമിക്കുകയാണ്‌.

Ads by Google
Advertisement
Friday 24 Aug 2018 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW