Friday, September 14, 2018 Last Updated 2 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 12.59 AM

കുമിഞ്ഞ്‌ കൂടി മാലിന്യങ്ങള്‍; എങ്ങും പകര്‍ച്ചവ്യാധി ഭീഷണി

uploads/news/2018/08/242952/1.jpg

കൊച്ചി: നൂറ്റാണ്ട്‌ കണ്ട മഹാപ്രളയത്തിനൊടുവില്‍ ശുചീകരണം വില്ലനാകുന്നു. ജില്ലയിലെങ്ങും മാരകരോഗങ്ങള്‍ പടര്‍ത്താന്‍ കഴിയുന്ന മാലിന്യങ്ങള്‍ കുമിഞ്ഞ്‌ കൂടിയ നിലയിലാണ്‌.
കലി തുള്ളിവന്ന മലവെള്ളം കവര്‍ന്നെടുത്ത വളര്‍ത്തുമൃഗങ്ങളുടെ അവശിഷ്‌ടം മുതല്‍ ഇലക്‌ട്രോണിക്‌സ് മാലിന്യങ്ങള്‍ വരെ നീക്കം ചെയ്യാത്ത നിലയിലാണ്‌. നഗരപ്രദേശങ്ങളില്‍ തദേശഭരണസ്‌ഥാപനങ്ങളും സന്നദ്ധ സംഘടനകളും തീവ്ര ശുചീകരണ ;്രപവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും ഗ്രാമങ്ങളില്‍ സ്‌ഥിതി വ്യത്യസ്‌ഥമാണ്‌.
പ്രളയം വിഴുങ്ങിയ പ്രദേശങ്ങളില്‍ പകുതിയിലധികം സ്‌ഥലത്തുനിന്നും വെള്ളം ഇറങ്ങിയെങ്കിലും ഇനിയും സാധാരണ ജീവിതം സാധ്യമായിട്ടില്ല. മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട്‌ താലൂക്കിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും വെള്ളം പൂര്‍ണമായും ഇറങ്ങി.
ആലുവ, പറവൂര്‍ ഭാഗങ്ങളിലാണ്‌ ഇനിയും വെള്ളം ഇറങ്ങാത്തത്‌.

Ads by Google
Advertisement
Friday 24 Aug 2018 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW