Tuesday, November 13, 2018 Last Updated 45 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 12.58 AM

പ്ലംബര്‍, ഇലക്‌ട്രീഷ്യന്‍മാര്‍ക്ക്‌ വന്‍ ഡിമാന്‍ഡ്‌

കൊച്ചി: പ്രളയക്കെടുതിയില്‍ നിന്നു കരകയറിവരുന്ന ജനങ്ങള്‍ നേരിടുന്ന പ്രധാനം പ്രശ്‌നം തകരാറിലായ വൈദ്യൂതി, ജലവിതരണം എന്നിവ നേരെയാക്കുക എന്നത്‌.
ഒട്ടെല്ലാ വീടുകളിലും സ്വിച്ച്‌ബോര്‍ഡുകള്‍ പലതും വെള്ളത്തില്‍ മുങ്ങിപ്പോയിരുന്നു. വെള്ളംകയറി ഇവ പലതും കേടായിക്കഴിഞ്ഞു. പല വീടുകളിലും ഫ്രിഡ്‌ജ്, ടി.വി തുടങ്ങിയ ഉപകരണങ്ങളൂം വെള്ളത്തിലായിരുന്നു. ഇവ നന്നാക്കിയെടുക്കുക ചെലവേറിയതാകും. ഇലക്‌ട്രോണിക്‌ ഉപകരണങ്ങളും കേടുപറ്റിയവയില്‍ ഉള്‍പ്പെടുന്നു.
ഇവ അറ്റകുറ്റപ്പണികള്‍ നടത്താനുള്ളവരെ തേടിയുള്ള നെട്ടോട്ടമാണിപ്പോള്‍. വീടിനുള്ളിലെ തന്നെ ജലവിതരണ സംവിധാനങ്ങള്‍ തകരാറിലായത്‌ നന്നാക്കാന്‍ പ്‌ളംബര്‍മാരുടെ ആവശ്യവും ഏറിയിട്ടുണ്ട്‌. തൊഴിലാളി ക്ഷാമം മൂലം പല വീടുകളിലും അറ്റകുറ്റപ്പണികള്‍ ഇനിയും ആരംഭിച്ചിട്ടുപോലുമില്ല. മൂവാറ്റുപുഴയിലെയും പെരുമ്പാവൂരിലെയും പ്ലൈവുഡ്‌ മേഖലയില്‍ നിന്ന്‌ ഇതര സംസ്‌ഥാനത്തൊഴിലാളികള്‍ കൂട്ടമായി സ്വന്തംനാട്ടിലേക്ക്‌ പോയി. ഇവര്‍ക്കു പുറമേ മറ്റു ജോലികള്‍ ചെയ്‌തുവന്നിരുന്ന ഇതര സംസ്‌ഥാനത്തൊഴിലാളികളൂം സ്‌ഥലം വിട്ടതോടെയാണ്‌ തൊഴിലാളിക്ഷാമം കടുത്തത്‌.

Ads by Google
Advertisement
Friday 24 Aug 2018 12.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW