Friday, September 14, 2018 Last Updated 3 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 12.58 AM

അഭയാര്‍ഥികളുടെ ആകുലതകള്‍ അറിഞ്ഞ്‌ മുഖ്യമന്ത്രി

കൊച്ചി: എറണാകുളം ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. പ്രളയം വന്‍ കെടുതികള്‍ വിതച്ച വടക്കന്‍ പറവൂരിലാണ്‌ മുഖ്യമന്ത്രി എത്തിയത്‌. മോര്‍ ഗ്രിഗോറിയോസ്‌ പബ്ലിക്‌ സ്‌കൂളിലെ ക്യാമ്പ്‌ സന്ദര്‍ശിച്ചു.
12.15 ന്‌ എത്തുമെന്നറിയിച്ചിരുന്നെങ്കിലും പത്തനംതിട്ട കോഴഞ്ചേരിയില്‍ നിന്ന്‌ ഹെലികോപ്‌ടറില്‍ 11.05 ന്‌ മുഖ്യമന്ത്രി സ്‌ഥലത്തെത്തി. അഞ്ചുമിനിറ്റ്‌ മാത്രമായിരുന്നു മുഖ്യമന്ത്രി ക്യാമ്പിലുണ്ടായിരുന്നുള്ളു. ഗവണ്‍മെന്റ്‌ ബോയ്‌സ് ഹൈസ്‌കൂളില്‍ ഹെലികോപ്‌ടറില്‍ ഇറങ്ങിയ മുഖ്യമന്ത്രി കാര്‍ മാര്‍ഗമാണു ക്യാമ്പിലെത്തിയത്‌. മുഖ്യമന്ത്രിയെത്തിയതോടെ ക്യാമ്പിലുള്ളവര്‍ അദ്ദേഹത്തോട്‌ സംസാരിക്കാന്‍ തിരക്കുകൂട്ടി. തങ്ങള്‍ക്കുണ്ടായ കഷ്‌ടനഷ്‌ടങ്ങള്‍ കുറഞ്ഞനേരം കൊണ്ട്‌ മുഖ്യമന്ത്രിക്കു മുന്നില്‍ അവതരിപ്പിക്കാനായിരുന്നു ശ്രമം. വീടും പറമ്പും ചെളി നിറഞ്ഞു കിടക്കുന്നതും വീട്ടിലേക്കു മടങ്ങുന്നത്‌ ദുസഹമായിരിക്കുകയാണെന്നും മാലിന്യമാണ്‌ എവിടെയും നിറഞ്ഞു കിടക്കുന്നതെന്നും അവര്‍ മുഖ്യമന്ത്രിയോട്‌ ആവലാതി പറഞ്ഞു. ഒരാഴ്‌ചയായി വൈദ്യുതിയും കുടിവെള്ളവും മേഖലയില്‍ ഇല്ലെന്നും മുഖ്യമന്ത്രിയെ ധരിപ്പിച്ചു. കൂടുതല്‍ സഹായവും അവര്‍ അഭ്യര്‍ഥിച്ചു. ക്യാമ്പിലുള്ള എല്ലാവര്‍ക്കും പിന്തുണയേകുമെന്നു മുഖ്യമന്ത്രി അറിയിച്ചു. ക്യാമ്പില്‍ നിന്ന്‌ പോകുന്നവര്‍ക്ക്‌ എല്ലാവിധ സഹായവും നല്‍കുമെന്ന്‌ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ഇന്നലെ നാലു ജില്ലകളില്‍ അഞ്ചു ദുരിതാശ്വാസക്യാമ്പുകളാണു മുഖ്യമന്ത്രി സന്ദര്‍ശിച്ചത്‌. എറണാകുളം ജില്ലയില്‍ പറവൂരില്‍ മാത്രമായി സന്ദര്‍ശനം നിജപ്പെടുത്തിയിരുന്നു.
പറവൂരില്‍ നിന്നു തൃശൂരിലെ ക്യാമ്പുകള്‍ സന്ദര്‍ശിക്കാന്‍ ഉച്ചയോടെ തന്നെ മുഖ്യമന്ത്രി പോകുകയും ചെയ്‌തു. മുഖ്യമന്ത്രിക്കൊപ്പം മന്ത്രി ഇ. ചന്ദ്രശേഖരന്‍, പറവൂര്‍ എം.എല്‍.എ. വി.ഡി. സതീശന്‍ എന്നിവരും ഉണ്ടായിരുന്നു.

Ads by Google
Advertisement
Friday 24 Aug 2018 12.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW