Wednesday, November 14, 2018 Last Updated 14 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 12.58 AM

തകര്‍ന്നടിഞ്ഞ്‌ പപ്പട നിര്‍മാണരംഗം

കൊച്ചി: ദിവസങ്ങള്‍ നീണ്ടുനിന്ന മഹാ പ്രളയത്തില്‍ പപ്പട നിര്‍മാണ മേഖലക്ക്‌ ഉണ്ടായത്‌ കോടികളുടെ നഷ്‌ടം. ചെറുതും വലുതുമായ രണ്ടായിരത്തോളം പപ്പട നിര്‍മാണ യൂണിറ്റുകളാണ്‌ ജില്ലയിലുള്ളത്‌. ഇവയില്‍ ഭൂരിപക്ഷത്തിനും വെള്ളപൊക്കകെടുതി നേരിടേണ്ടിവന്നു. പരമ്പരാഗത തൊഴില്‍ മേഖല ആയിരുന്നു ഒരുകാലത്ത്‌ പപ്പട യൂണിറ്റുകളെങ്കില്‍ ഇന്ന്‌ സ്‌ഥിതി വ്യത്യസ്‌ഥമാണ്‌. ആധുനിക യന്ത്ര സാമഗ്രികളുടെ സഹായത്തോടെ വാണിജ്യ അടിസ്‌ഥാനത്തിലാണ്‌ പപ്പടം നിര്‍മിക്കുന്നത്‌. ഒരു യൂണിറ്റില്‍ പത്തുമുതല്‍ നൂറുവരെ തൊഴിലാളികളുണ്ട്‌. കുടില്‍ വ്യവസായത്തില്‍ നിന്ന്‌ മുഖ്യധാരയിലേക്ക്‌ കുതിച്ചുകയറിയ പപ്പടയൂണിറ്റുകള്‍ പ്രളയത്തോടെ പൊടിഞ്ഞ്‌ തകര്‍ന്ന സ്‌ഥിതിയാണ്‌. ബക്രീദും, ഓണവും മുന്നില്‍ കണ്ട്‌ ടണ്‍ കണക്കിന്‌ പപ്പടമാണ്‌ പലയിടങ്ങളിലും നിര്‍മിച്ച്‌ സൂക്ഷിച്ചിരുന്നത്‌.
ഈ രണ്ടു വിശേഷദിവസങ്ങളിലും പപ്പടത്തിന്‌ മുഖ്യസ്‌ഥാനമുണ്ട്‌.
ഉത്സവ വിപണി ലക്ഷ്യമാക്കി നിര്‍മിച്ച്‌ സൂക്ഷിച്ച പപ്പടങ്ങള്‍ പ്രളയജലം കവര്‍ന്നു. ഓരോ യൂണിറ്റുകളില്‍ ടണ്‍കണക്കിന്‌ ഉഴുന്നും മറ്റും സൂക്ഷിച്ചിരുന്നു. വെള്ളം കയറി ഇവയും നശിച്ചു.
ധനകാര്യസ്‌ഥാപനങ്ങളില്‍ നിന്ന്‌ വായ്‌പ എടുത്ത്‌ ആരംഭിച്ച യൂണിറ്റുകളും ഇതില്‍ ഉള്‍പ്പെടും. മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍, ആലുവ, പറവൂര്‍, പിറവം മേഖലകളിലെ പപ്പട നിര്‍മാണ യൂണിറ്റുകള്‍ക്കാണ്‌ ഏറെ നഷ്‌ടം സംഭവിച്ചത്‌. മൂന്നുദിവസത്തോളം വെള്ളം ഇറങ്ങാതെ വന്നതോടെ ലക്ഷങ്ങള്‍ വിലവരുന്ന മെഷീനുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഇതിനുപുറമെ ബക്രീദ്‌, ഓണം വിപണിയും നഷ്‌ടമായി. ഇതോടെ ഉടമകളും തൊഴിലാളികളും കടുത്ത പ്രതിസന്ധി നേരിടുകയാണ്‌.

Ads by Google
Advertisement
Friday 24 Aug 2018 12.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW