Monday, February 18, 2019 Last Updated 11 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 12.58 AM

ഇ-മാലിന്യം ഇനിയുള്ള ഭീഷണി

കൊച്ചി: പ്രളയക്കെടുതിയിലായ വീടുകള്‍ ശുചീകരിക്കാന്‍ ആരംഭിച്ചതോടെ കുമിഞ്ഞുകൂടിയ ഇലക്‌ട്രോണിക്‌ മാലിന്യങ്ങള്‍ എന്തു ചെയ്യണമെന്ന ആശങ്കയിലാണ്‌ ജനം. പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ വീടുകളിലെയും കച്ചവട സ്‌ഥാപനങ്ങളിലെയും ഇലക്‌ട്രോണിക്‌ ഉപകരണങ്ങളാണ്‌ പുനഃരുപയോഗിക്കാന്‍ ആവാത്ത വിധം നശിച്ചുപോയിരിക്കുന്നത്‌. ഇങ്ങനെ വെള്ളത്തില്‍ ഒലിച്ചുപോയതും വീട്ടിലുള്ളവയുമായ ടണ്‍ കണക്കിന്‌ ഇ-മാലിന്യങ്ങളാണ്‌ സംസ്‌ഥാനത്തുടനീളമുള്ളത്‌. പലതും വീടിനു മുന്‍വശത്തും റോഡുകളിലുമായി കൂട്ടിയിട്ടിരിക്കുകയാണ്‌. ചെളി കയറി കേടായ ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ പല വ്യാപാരസ്‌ഥാപനങ്ങളിലും കുന്നുകൂടി കിടക്കുന്നുണ്ട്‌. ടെലിവിഷന്‍ സെറ്റുകളിലെ ലെഡ്‌, എല്‍.സി.ഡി., കമ്പ്യൂട്ടര്‍ മോണിട്ടറുകള്‍ക്കകത്തെ മെര്‍ക്കുറി, ഫ്രിഡ്‌ജുകള്‍ക്കുള്ളിലെ ക്ലോറോ ഫ്‌ളൂറോ കാര്‍ബണ്‍ എന്നിവയൊക്കെ വെള്ളവുമായി കലരുമ്പോള്‍ മാരക വിഷമായി മാറും. സര്‍ക്കാരിനു കീഴില്‍ വയനാട്‌ ബത്തേരിയില്‍ മാത്രമാണ്‌ ഇ-മാലിന്യം സംസ്‌കരിക്കാന്‍ കഴിയുന്നത്‌. നിലവില്‍ ഇ വേസ്‌റ്റുകള്‍ പഞ്ചായത്ത്‌ തലത്തില്‍ ശേഖരിച്ച്‌ ക്ലീന്‍ കേരള കമ്പനിക്ക്‌ കൈമാറാന്‍നാണ്‌ ഉദ്ദേശിക്കുന്നത്‌.

Ads by Google
Advertisement
Friday 24 Aug 2018 12.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW