Saturday, July 20, 2019 Last Updated 32 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 12.58 AM

ദുരിത നാളിലും വിലക്കുറവില്ലാതെ കൃഷി വകുപ്പിന്റെ ഓണച്ചന്ത

മൂവാറ്റുപുഴ: കൃഷി വകുപ്പിന്റെ ഓണച്ചന്ത ജനങ്ങള്‍ക്ക്‌ ഗുണപ്പെട്ടില്ലെന്ന്‌ ആക്ഷേപം. പൊതുവിപണിയില്‍ നിന്നും ആകര്‍ഷകമായ വിലക്കുറവ്‌ ഇല്ലാതായതോടെയാണ്‌ ഓണച്ചന്തയോട്‌ ജനങ്ങള്‍ മുഖം തിരിച്ചത്‌. ഇതോടെ സ്വന്തം ഉത്തരവാദിത്തത്തില്‍ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കേണ്ട ഗതികേടിലാണ്‌ ഉദ്യോഗസ്‌ഥര്‍.
വിപണി വിലയില്‍ നിന്നും 30% വിലക്കുറവ്‌ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ഇതു കേട്ട്‌ എത്തിയ ജനങ്ങള്‍ക്ക്‌ വില കേട്ടപ്പോള്‍ അമളി പറ്റുകയായിരുന്നു. ഹോര്‍ട്ടികോര്‍പ്പ്‌ വിതരണം ചെയ്യുന്നതും നാട്ടില്‍ നിന്നും കര്‍ഷകര്‍ നല്‍കുന്നതുമായ ഉല്‍പന്നങ്ങനാണ്‌ വില്‍പന നടത്തുന്നത്‌. ജില്ല തലത്തിലുള്ള കമ്മറ്റിയാണ്‌ വില നിശ്‌ചയിക്കുന്നത്‌.
എന്നാല്‍, പൊതുവിപണിയിലെ വില പഠിക്കാതെയാണ്‌ വില്‍പന വില നിശ്‌ചയിച്ചതെന്നാണ്‌ ആരോപണം.
ഏറ്റവും അധികം ആവശ്യക്കാരുള്ള ഏത്തക്കായ വിപണിയില്‍ 60 രൂപയോളം വിലയുള്ളപ്പോള്‍ 30 ശതമാനം വിലക്കിഴിവോടെ 42 രൂപക്ക്‌ വില്‍ക്കേണ്ട സ്‌ഥാനത്ത്‌ ആദ്യ ദിവസം വില്‍പന നടത്തിയത്‌ 56 രൂപക്കാണ്‌. സവാള വിപണിയില്‍ 27 ന്‌ വില്‍ക്കുമ്പോള്‍ ഓണചന്തയിലെ വില 25 ആയിരുന്നു.
ഉള്ളി 48- 50 രൂപയില്‍ വിപണിയില്‍ നിന്നും ലഭിക്കുമ്പോള്‍ ഒണച്ചന്തയില്‍ 47 നാണ്‌ വില്‍പന. ക്യാബേജ്‌ 37, ക്യാരറ്റ്‌ 60, ബീട്രൂട്ട്‌ 42, വെള്ളിരി 28, നാളികേരം 42 എന്നിങ്ങനെയാണ്‌ കൃഷി വകുപ്പിന്റെ ഓണച്ചന്തയിലെ വില.
ദുരിത നാളുകളില്‍ ആവശ്യ സാധനങ്ങള്‍ പോലും ലഭിക്കാതെ ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ കൃഷിവകുപ്പിന്റെ ഓണച്ചന്ത അനുഗ്രഹമാകുമെന്നായിരുന്നു പ്രതീക്ഷ.

Ads by Google
Advertisement
Friday 24 Aug 2018 12.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW