Thursday, November 15, 2018 Last Updated 36 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 12.57 AM

ദുരിതാശ്വാസ നിധിയിലേക്ക്‌ നാടൊന്നാകെ കൈകോര്‍ക്കുന്നു

uploads/news/2018/08/242946/2.jpg

വടകര: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ വടകര താലൂക്കിലെ സഹകരണ സംഘങ്ങളുടെയും ജീവനക്കാരുടെയും സംഭാവന സമര്‍പ്പണം നടന്നു. രണ്ട്‌ കോടി രൂപയാണ്‌ സഹകരണ സംഘങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കുന്നത്‌. റൂറല്‍ബാങ്ക്‌ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സി.കെ നാണു എം.എല്‍.എ ഫണ്ട്‌ ഏറ്റുവാങ്ങി. പ്ലാനിങ്‌ അസിസ്‌റ്റന്‍ഡ്‌ റജിസ്‌ട്രാര്‍ എ.കെ അഗസ്‌റ്റി അധ്യക്ഷനായി. വിവിധ സഹകരണ സംഘങ്ങളെ പ്രതിനിധീകരിച്ച്‌ മനയത്ത്‌ ചന്ദ്രന്‍, എം പത്മനാഭന്‍, ടി.കെ രാജന്‍, അഡ്വ.ഐ മൂസ, മുഹമ്മദ്‌ ബംഗ്ലത്ത്‌, ഇ. അരവിന്ദാക്ഷന്‍, അഡ്വ സി വത്സലന്‍, ജോണ്‍ പൂതംകുഴി, കെ പുഷ്‌പജ, സി.കെ സുരേഷ്‌, എം.എം അശോകന്‍, സി.വി അജയന്‍, ജയപ്രകാശ്‌, എം അശോകന്‍, ടി.കെ അഷ്‌റഫ്‌, കുനിയില്‍ രവീന്ദ്രന്‍, പി.പി കൃഷ്‌ണന്‍, മൂസ വാണിമേല്‍, കെ.എം വാസു എന്നിവര്‍ ഫണ്ട്‌ നല്‍കി. അസിസ്‌റ്റന്റ്‌ റജിസ്‌ട്രാര്‍ എന്‍.എം ഷീജ സ്വാഗതവും ഓഫീസ്‌ ഇന്‍സ്‌പെക്‌ടര്‍ ഷിജു പി നന്ദിയും പറഞ്ഞു.
അടക്കാത്തെരു എ.ആര്‍ നഗര്‍ റസിഡന്‍സ്‌ അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ 75000 രൂപ നല്‍കി. അസോസിയേഷന്‍ പ്രസിഡന്റ്‌ ടി വത്സലന്‍ തഹസില്‍ദാര്‍ക്ക്‌ കൈമാറി. ജനറല്‍ സെക്രട്ടറി വടക്കയില്‍ റഫീഖ്‌, ടി.പി സംബന്ധിച്ചു.
ശിവാനന്ദ വിലാസം ജെ.ബി സ്‌കൂള്‍ കുട്ടികള്‍ സ്വരൂപിച്ച 25000 രൂപയും നിത്യോപയോഗ സാധനങ്ങളും തഹസില്‍ദാര്‍ക്ക്‌ കൈമാറി.
ഓര്‍ക്കാട്ടേരി മൈത്രി റസിഡന്‍സ്‌ അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ 26000 രൂപ നല്‍കി. അസോസിയേഷന്‍ പ്രസിഡന്റ്‌ കെ.പി അശോകന്‍ വടകര തഹസില്‍ദാര്‍ പി.കെ സതീഷ്‌കുമാറിന്‌ തുക കൈമാറി.
നെല്ലാച്ചേരി എല്‍.പി സ്‌കൂള്‍ 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കാനായി വടകര തഹസില്‍ദാര്‍ക്ക്‌ കൈമാറി പുതിയാപ്പ്‌ പൂര്‍ണിമ റസിഡന്‍സ്‌ അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ 56590 രൂപ നല്‍കി. പ്രസിഡന്റ്‌ വി.പി രാഹുലന്‍ തഹസില്‍ദാര്‍ക്ക്‌ കൈമാറി. കെ പവിത്രന്‍, സത്യന്‍, ശ്രീനിവാസന്‍, എം ജിതേഷ്‌, എം ജിജു സംബന്ധിച്ചു.
തിരുവള്ളൂര്‍ കിഴക്കേടത്ത്‌ ക്ഷേത്രകമ്മിറ്റി 25,000 രൂപ സംഭാവന നല്‍കി. തുക ക്ഷേത്ര പരിപാലന സമിതി മാനേജര്‍ എം.കെ. അനന്തന്‍ നമ്പ്യാര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. മോഹനന്‌ കൈമാറി. ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ഷൈമ പനിച്ചിക്കണ്ടി, ടി കെ ബാലന്‍,ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ വി. കെ. കുട്ടി, എന്‍.എം. ചന്ദ്രന്‍, സംബന്ധിച്ചു.
പ്രളയബാധിതരെ സഹായിക്കാന്‍ കോണ്‍ഗ്രസ്‌(എസ്‌) കുറ്റ്യാടി ബ്ലോക്ക്‌ കമ്മറ്റി സമാഹരിച്ച ഫണ്ട്‌ പ്രസിഡന്റ്‌ പി.പി.രാജന്‍ ജില്ലാ പ്രസിഡന്റ്‌ സി സത്യേന്ദ്രന്‌ കൈമാറി. മേപ്പയില്‍ നവോദയ കലാവേദി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കാല്‍ ലക്ഷം രൂപ സംഭാവനയായി നല്‍കി. പാറോല്‍ ബാലകൃഷ്‌ണന്‍ തുക തഹസില്‍ദാര്‍ ടി.കെ. സതീഷ്‌കുമാറിന്‌ കൈമാറി. പി.കെ. രാമചന്ദ്രന്‍, പൂയേ്ാട്ട്‌ ചന്ദ്രന്‍, പി.േകെ. ജിതേഷ്‌, സി. ഭാസ്‌കരന്‍ സംബന്ധിച്ചു.
മേപ്പയില്‍ പ്രശാന്തി നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ഇത്തവണ ഓണാഘോഷ പരിപാടിയും കിറ്റ്‌ വിതരണവും വേണ്ടെന്നു വെച്ചു. അതിനായി സംഭരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവനയായി നല്‍കി. വി.കെ. മുരളീധരന്‍ തുക തഹസില്‍ദാര്‍ക്ക്‌ കൈമാറി.
ബ്രദേഴ്‌സ് വള്ളിക്കാട്‌ പ്രളയ ബാധിതര്‍ക്കായി സ്വരൂപിച്ച അമ്പതിനായിരം രൂപയുടെ വസ്‌ത്രങ്ങളും, ഭക്ഷണ സാധനങ്ങള്‍, ശുചീകരണ ഉപകരണങ്ങള്‍ എന്നിവയും അമ്പതിനായിരം രൂപയുടെ ചെക്കും സെക്രട്ടറി പി ശിവകുമാര്‍ തഹസില്‍ദാര്‍ പി.കെ സതീഷ്‌കുമാറിന്‌ കൈമാറി. സനീഷ്‌ പി.പി, പ്രസീന വി.കെ, പ്രമോദ്‌ ടി.കെ സംബന്ധിച്ചു.
വീവണ്‍ മയ്യന്നൂര്‍ സൗഹൃദ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ ഏറണാകുളം ജില്ലയിലെ വിവിദ ദുരിതാശ്വാസ ക്യാംപകളില്‍നിന്നും വീടുകളിലേക്കെത്തിയ നൂറ്‌ കുടംബങ്ങള്‍ക്ക്‌ അവശ്യവസ്‌തുക്കളടങ്ങിയ കിറ്റ്‌ വിതരണം ചെയ്‌തു.
ചോമ്പാല്‍ ആവിക്കര റസിഡന്‍സ്‌ അസോസിയേഷന്‍ നേതൃത്വത്തില്‍ വയനാട്‌ ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങളിലെ വീടുകളില്‍ അവശ്യസാധനങ്ങള്‍ വിതരണം ചെയ്യാന്‍ പോകുന്ന വാഹനത്തിന്റെ ഫ്‌ളാഗ്‌ ഓഫ്‌ അഴിയൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ.ടി അയൂബ്‌ നിര്‍വ്വഹിച്ചു. നിഷ പറമ്പത്ത്‌, ചാലക്കുടിയിലെ പ്രളയബാധിത മേഖലയില്‍ മികച്ച സേവനം ചെയ്‌ത പ്രിയേഷ്‌ മാളിയെക്കലിനെ ആദരിച്ചു .ജില്ലാ പഞ്ചയാത്ത്‌ അംഗം എ.ടി.ശ്രീധരന്‍ അധ്യക്ഷനായി. സുധ മാളിയേക്കല്‍, ഉഷ ചത്തങ്കണ്ടി സംസാരിച്ചു.
ആവിക്കര കലാക്ഷേത്രം, ആവിക്കര ക്ഷേത്രം, മുക്കാളി ദയ മെഡിക്കല്‍സ്‌ എന്നിവയുടെ ആഭിമുഖ്യത്തില്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ ദുരിതം നേരിടുന്നവരെ സഹായിക്കാനായി മരുന്നും ഭക്ഷ്യധാന്യങ്ങളും ശേഖരിച്ചു ആലുവയില്‍ എത്തിച്ചു. യാത്ര അഴിയൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ ടി അയ്യൂബ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. കെ.കെ. മഹേഷ്‌ അധ്യക്ഷനായി. ഷാഹുല്‍ ഹമീദ്‌, പി. നാണു, പ്രദീപ്‌ ചോമ്പാല, എം. പി. ബാബു, ഉഷ ചാത്തങ്കണ്ടി, കെ. പി. ഗോവിന്ദന്‍ എം.കുഞ്ഞിരാമന്‍, പ്രദീപ്‌ കുമാര്‍, എന്‍.പിഅരുണ്‍ സംസാരിച്ചു.

Ads by Google
Advertisement
Friday 24 Aug 2018 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW