Saturday, January 19, 2019 Last Updated 13 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 12.57 AM

കാറില്‍ കടത്തുകയായിരുന്ന വിദേശ മദ്യവുമായി യുവാവ്‌ അറസ്‌റ്റില്‍

uploads/news/2018/08/242945/1.jpg

നാദാപുരം:പള്ളൂരില്‍ നിന്ന്‌ കാറില്‍ കടത്തുകയായിരുന്ന വിദേശ മദ്യ ശേഖരവുമായി യുവാവ്‌ അറസ്‌റ്റില്‍.പുറമേരി മൂര്‍ഖന്‍ ചിറയില്‍ എം.സി.അര്‍ജു (26)നെയാണ്‌ തലശ്ശേരി എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ മനോഹരനും സംഘവും അറസ്‌റ്റ് ചെയ്‌തത്‌. ഓണം സ്‌പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച്‌ കണ്ണൂര്‍ എക്‌സൈസ്‌ ഇന്റലിജന്‍സ്‌ ബ്യൂറോക്ക്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ തലശ്ശേരി നാദാപുരം സംസ്‌ഥാന പാതയില്‍ മേക്കുന്നില്‍ നടത്തിയ വാഹന പരിശോധനയിലാണ്‌ പ്രതി പിടിയിലായത്‌.കെ എല്‍ 18 ടി 709 നമ്പര്‍ ഇയോണ്‍ കാറില്‍ നാല്‌ ഹാര്‍ഡ്‌ ബോര്‍ഡ്‌ പെട്ടികളിലായി സൂക്ഷിച്ച നിലയിലായിരുന്നു വിദേശ മദ്യ ശേഖരം. പ്രിവന്റീവ്‌ ഓഫീസര്‍ പ്രതീഷ്‌ ചന്ദ്രന്‍, സി. ഇ. ഒ മാരായ സന്തോഷ്‌, സുരാജ്‌ എന്നിവരും എക്‌സൈസ്‌ സംഘത്തില്‍ ഉണ്ടായിരുന്നു.പ്രതിയെ തലശ്ശേരി കോടതി രണ്ടാഴ്‌ച്ചത്തേക്ക്‌ റിമാന്റ്‌ ചെയ്‌തു.

Ads by Google
Advertisement
Friday 24 Aug 2018 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW