Saturday, September 15, 2018 Last Updated 18 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 12.57 AM

വിദ്യാര്‍ഥികള്‍ക്കൊപ്പം മന്ത്രിയും ഭക്ഷണ കിറ്റുകള്‍ തല ചുമടായി കടത്തി

കോഴിക്കോട്‌ : മാനാഞ്ചിറ ബി .ഇ .എം സ്‌കൂളിലെ ഭക്ഷണ സാധനങ്ങളുടെ സംഭരണ വിതരണ കേന്ദ്രത്തില്‍ ഗതാഗത മന്ത്രി എ .കെ .ശശീന്ദ്രന്‍ എത്തിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഭക്ഷണ സാധന കിറ്റുകള്‍ ദുരിതബാധിതര്‍ക്കായി സംഭരിക്കാന്‍ തലചുമടായി കടത്തുകയായിരുന്നു. കുട്ടികളുടെ സേവനം കണ്ട്‌ മന്ത്രിയും ഊര്‍ജസ്വലനായി. ഉടന്‍ ഒരു ഭക്ഷണവും കളക്ഷന്‍ റൂമിലേക്ക്‌ നടന്നു. രാവിലെ മുതല്‍ സേവന നിരതരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ ആവേശം നല്‍കുന്നതായിരുന്നു മന്ത്രിയുടെ പ്രവൃത്തി.
ഭക്ഷണ കിറ്റുകളുമായി അണമുറിയാതെ വിദ്യാര്‍ത്ഥികള്‍ എത്തുകയായിരുന്നു 15 ഭക്ഷണ സാധനങ്ങളുടെ കിറ്റുകള്‍ തയ്ായറാക്കാന്‍ ആയിരത്തോളം വളണ്ടിയര്‍മാരാണ്‌ വ്യാഴാഴ്‌ച ഡി.ടി.പി.സി ഹാളിലും ബി. ഇ. എം .പി സ്‌കൂളിലും സംഭരണവിതരണ കേന്ദ്രങ്ങളിലെത്തിയത്‌.
10 കിലോ അരിയും പയറും പഞ്ചസാരയും പാലും തേയില പൊടിയും ഫലവ്യഞ്‌ജനങ്ങളും ഉള്‍പ്പെടുന്ന കിറ്റുകളാണ്‌ വിദ്യാര്‍ത്ഥികള്‍ ഇനം തിരിച്ച്‌ കിറ്റുകളാക്കി പ്രളയ ദുരിതബാധിതര്‍ക്ക്‌ എത്തിക്കുന്നത്‌.

Ads by Google
Advertisement
Friday 24 Aug 2018 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW