Saturday, December 15, 2018 Last Updated 1 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 12.57 AM

പ്രളയത്തില്‍ കൈത്തറി പ്രദര്‍ശനത്തിനു മങ്ങലേറ്റു

കോഴിക്കോട്‌: ഓണത്തിനു നിറം പകര്‍ന്നിരുന്ന കൈത്തറി വിപണി പ്രളയത്തില്‍ തളര്‍ന്നു. ഓണം-ബക്രീദ്‌ കൈത്തറിവസ്‌ത്ര പ്രദര്‍ശനത്തില്‍ തിരക്ക്‌ കുറഞ്ഞു. കച്ചവടവും നിരാശാജനകമായി.
സംസ്‌ഥാന കൈത്തറി വസ്‌ത്ര ഡയറക്‌ടറേറ്റ്‌ , ജില്ലാ വ്യവസായ കേന്ദ്രം , കൈത്തറി വികസന സമിതി എന്നിവയുടെ സ0ംയുക്‌താഭിമുഖ്യത്തില്‍ സംസ്‌ഥാനത്തെ മുപ്പതോളം കൈത്തറി സഹകരണ സ0ഘങ്ങളിലെ നെയ്‌ത്തുകാര്‍ ഉല്‍പ്പാദിപ്പിച്ചെടുത്ത കൈത്തറി തുണിത്തരണങ്ങളുടെയും കരകൗശല ഉല്‍പ്പനങ്ങളുടെയും പ്രദര്‍ശന വിപണന മേളയാണ്‌ കോഴിക്കോട്ട്‌ സംഘടിപ്പിച്ചിരുന്നത്‌. മാനാഞ്ചിറ കോംട്രസ്‌റ്റിനോടു ചേര്‍ന്നുള്ള ഗ്രൗണ്ടിലാണ്‌ പ്രദര്‍ശനം നടന്നുവരുന്നത്‌.
മഴയും വെള്ളപ്പൊക്കവും കാരണം ആളുകളുടെ തിരക്ക്‌ കുറഞ്ഞത്‌ മേളയെ ബാധിച്ചതായി കച്ചവടക്കാര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഈ സമയം വിറ്റുപോയതിന്റെ നാലില്‍ ഒരു ഭാഗം പോലും ഇതുവരെ വിറ്റിട്ടില്ലെന്ന്‌ വടകരയില്‍ നിന്ന്‌ വന്ന കൈത്തറി തൊഴിലാളി നാണു പറയുന്നു. മുന്‍ കാലങ്ങളില്‍ കമ്മീഷ്‌ണര്‍ ഓഫീസിനടുത്തുള്ള ഗ്രൗണ്ടില്‍ വച്ചാണ്‌ മേള നടന്നിരുന്നത്‌.എന്നാല്‍ ഇത്തവണ േേകാംട്രസ്‌റ്റിനു സമീപത്തെ തൈക്കാട്ടു ഗ്രൗണ്ടില്‍ വച്ചാണ്‌ മേള നടക്കുന്നത്‌. ഈ സ്‌ഥലത്തേക്ക്‌ വേണ്ട വിധത്തില്‍ മേളയ്‌ക്ക് പ്രചാരണം കിട്ടുന്നില്ല എന്നാണ്‌ അഞ്ചു വര്‍ഷമായി മേളയില്‍ പങ്കെടുക്കുന്ന കണ്ണൂര്‍ക്കാരനായ മോഹനന്‍ പറയുന്നത്‌.
കൈത്തറിയില്‍ മുടക്കുന്ന കാശ്‌ തിരിച്ചു പിടിക്കാന്‍ പോലും പറ്റുന്നില്ല എന്നാണവര്‍ പറയുന്നത്‌.സഹകരണ സംഘത്തിനു നെയ്‌ത്തുകാര്‍ക്ക്‌ ഓണം ബോണസ്‌ പോലും നല്‍കുവാന്‍ സാധിക്കാത്ത അവസഥയിലാണ്‌.സര്‍ക്കാറിന്റെ സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിയില്‍ ഖാദി മേഖലയെയും ഉള്‍പ്പടുത്തിയതാണ്‌ കൈത്തറി സമൂഹത്തിന്റെ ഇപ്പോഴത്തെ ആശ്രയം.ഓണം എന്നും കൈത്തറി സമൂഹത്തിന്റെ ഒരു പിടിവള്ളിയായിരുന്നു.
ഒരു വര്‍ഷത്തേ അധ്വാനത്തിന്റെ നേട്ടം കൊയ്‌തിരുന്നത്‌ ഓണം- ബക്രീദ്‌ മേളയിലായിരുന്നു.അവിടെയാണ്‌ ഇനിയെന്ത്‌ എന്ന ചോദ്യ ചിഹ്നഹ്‌ നവുമായവര്‍ നില്‍ക്കുന്നത്‌.

Ads by Google
Advertisement
Friday 24 Aug 2018 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW