Saturday, September 15, 2018 Last Updated 18 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 12.57 AM

കാലവര്‍ഷം: ക്ഷീര മേഖലയ്‌ക്ക് 1.41 കോടിയുടെ നഷ്‌ടം

കോഴിക്കോട്‌: കാലവര്‍ഷക്കെടുതിയില്‍ ജില്ലയിലെ ക്ഷീര മേഖലയ്‌ക്ക് ഉണ്ടായ നഷ്‌ടം 1.41 കോടിയുടെ. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട്‌ ഉപജീവനം നടത്തുന്നവര്‍ക്ക്‌ കനത്ത തിരിച്ചടിയാണ്‌ കാലവര്‍ഷത്തിലുണ്ടായത്‌. ക്ഷീര കര്‍ഷകരെ രക്ഷിക്കാന്‍ ഡയറി വകുപ്പ്‌ കര്‍മ പദ്ധതി തയാറാക്കി വരികയാണ്‌.
ജില്ലയിലെ പാല്‍ ഉല്‍പ്പാദനത്തെ ഗുരുതരമായാണ്‌ വെള്ളപ്പൊക്കം ബാധിച്ചത്‌. ഒരു ദിവസം ജില്ലയില്‍ ഇതുകാരണം 20,300 ലിറ്റര്‍ പാലിന്റെ കുറവാണ്‌ അനുഭവപ്പെടുന്നത്‌. 62 കന്നുകാലികള്‍ക്കു ജീവന്‍ നഷ്‌ടമായി. 4914 കര്‍ഷകര്‍ക്ക്‌ ഇതു ബാധിച്ചു. ഏറ്റവും കുടതല്‍ നഷ്‌ടം സംഭവിച്ചിട്ടുള്ളത്‌ കൊടുവള്ളി ബ്‌ളോക്കിലാണ്‌. ഇവിടെ 2400 കര്‍ഷകരെ വെള്ളപ്പൊക്കം ബാധിച്ചു. 20 കന്നുകാലികള്‍ ചത്തു. പേരാമ്പ്രയില്‍ 1400 ക്ഷീരകര്‍ഷകരെയാണ്‌ കാലവര്‍ഷം ബാധിച്ചത്‌. 24 കന്നുകാലികള്‍ ചത്തൊടുങ്ങി. കൊടുവള്ളിയില്‍ 9000 ലിറ്ററും പേരാമ്പ്രയില്‍ 3000 ലിറ്ററും പാല്‍ ഉല്‍പ്പാദനത്തില്‍ കുറവ്‌ അനുഭവപ്പെട്ടു.
ദുരിതം ബാധിച്ച സാഹചര്യത്തില്‍ ജില്ലയ്‌ക്ക് നാഷണല്‍ ഡയറി ഡവലപ്‌മെന്റ്‌ ബോര്‍ഡില്‍ നിന്ന്‌ 25 മെട്രിക്‌ടണ്‍ കാലിത്തീറ്റയും ആന്ധ്രപ്രദേശില്‍ നിന്ന്‌ 25 മെട്രിക്‌ടണ്‍ കാലിത്തീറ്റയും ലഭിക്കും. കാലവര്‍ഷക്കെടുതിക്ക്‌ ഇരയായ വീടുകളില്‍ വളണ്ടിയര്‍മാരുടെ സഹായത്തോടെ തൊഴുത്ത്‌ വൃത്തിയാക്കുന്ന കാമ്പയിനു ക്ഷീര വികസന വകുപ്പ്‌ തുടക്കം കുറിച്ചിട്ടുണ്ട്‌.
കാലവര്‍ഷത്തില്‍ തകര്‍ന്ന തൊഴുത്തുകള്‍ പുനര്‍ നിര്‍മിച്ചുകൊടുക്കാന്‍ വകുപ്പ്‌ തീരുമാനിച്ചിട്ടുണ്ട്‌. കാലവര്‍ഷത്തില്‍ നാശം സംഭവിച്ചതിനെതുടര്‍ന്ന്‌ ക്ഷീരമേഖല വിട്ടുപോകാന്‍ കര്‍ഷകര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്‌.
ഇത്തരം കര്‍ഷകര്‍ക്ക്‌ കൗണ്‍സലിംഗ്‌ നല്‍കാനും ക്ഷീരവികസന വകുപ്പ്‌ തീരുമാനിച്ചിട്ടുണ്ട്‌. ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ തലത്തില്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്‌. റിലീഫ്‌ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സ്‌്വകാഡുിനും രൂപം നല്‍കിയിട്ടുണ്ട്‌.

Ads by Google
Advertisement
Friday 24 Aug 2018 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW