Sunday, November 18, 2018 Last Updated 20 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 12.57 AM

സന്നദ്ധപ്രവര്‍ത്തകരെ ഒരു ചരടില്‍ കോര്‍ത്തിണക്കി 'ഔട്ട്‌ ബോക്‌സ്'

കോഴിക്കോട്‌: 'ഔട്ട്‌ ബോക്‌സ്' വെറുമൊരു വാട്‌സാപ്പ്‌ ഗ്രൂപ്പല്ല.ദുരന്തരംഗത്ത്‌ സന്നദ്ധപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക സന്ദേശ ഗ്രൂപ്പാണ്‌. ഒരു സ്വകാര്യവ്യക്‌തിയുടെ മനസില്‍ നാമ്പിട്ട ആശയമാണ്‌ മൂവായിരത്തിലധികം സന്നദ്ധ പ്രവര്‍ത്തകരെ കോര്‍ത്തിണക്കിയുള്ള 'ഔട്ട്‌ ബോക്‌സ്'.
ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തികള്‍ ജില്ല ഭരണകൂടം വഴി ഏകോപിപ്പിക്കുന്നതിനും ജില്ലാകലക്‌ടറും സന്നദ്ധപ്രവര്‍ത്തകരും തമ്മില്‍ ആശയവിനമയം നടത്തുന്നതിനും വഴിയൊരുക്കിയത്‌ ഈ വാട്‌സാപ്പ്‌ ഗ്രൂപ്പാണ്‌.
നാടിന്റെ പുനരധിവാസ പ്രവൃത്തികള്‍ അസാധാരണമാം വിധം ഗതിമാറ്റുന്നതിനു ഓപ്പണ്‍ ബോക്‌സ് വേദിയായി.കോഴിക്കോട്ടെ ഓര്‍മ ബുക്‌സ് ഉടമ അനൂപ്‌ ഗംഗാധരനാണ്‌ ഈ ആശയത്തിനു തുടക്കം കുറിച്ചത്‌.ലോകത്തുടനീളം നേരംപോക്കിനായി ഉപയോഗിച്ചിരുന്ന സോഷ്യല്‍ മീഡിയ വെറും ചുരുങ്ങിയ സമയത്തിനുള്ളില്‍ കണ്‍ട്രോള്‍ റൂമുകളായതു ഈ മനുഷ്യന്റെ ആശയത്തിലൂടെയാണ്‌. സന്നദ്ധ പ്രവര്‍ത്തനത്തില്‍ ചെറുപ്പക്കാരുടെ സജീവ പങ്കാളിത്തംഇതുവഴി ഉറപ്പ്‌ വരുത്തുകയായിരുന്നു അനൂപ്‌.
ദുരന്തമുഖത്ത്‌ സഹായഹസ്‌തവുമായി ധാരാളം എന്‍.ജി.ഒകളും കൂട്ടായ്‌മകളും സന്നദ്ധ പ്രവര്‍ത്തകരുമെല്ലാം രാവും പകലുമെന്നില്ലാതെ ഇറങ്ങിത്തിരിക്കുമ്പോള്‍ അവരിലേക്ക്‌ കിറുകൃത്യമായ ആവശ്യങ്ങളും വിവരങ്ങളും ബ്രോഡ്‌കാസ്‌റ്റ് ചെയ്ാന്‍ ജില്ലാ യഭരണകൂടത്തിന്റെ ഒരു ഔദ്യോഗിക വാട്‌സാപ്പ്‌ ചാനല്‍ ഉപകാരപ്രദമായിരിക്കും എന്ന ആശയമാണ്‌ അനൂപ്‌ മൂന്നോട്ട്‌ വച്ചത്‌.
പാര്‍വ ക്രിയേഷന്‍സിന്റെ സാങ്കേതിക സഹായം ഉറപ്പുനല്‍കി അനൂപിന്റെ സുഹൃത്ത്‌ വി.കെ പ്രസൂണും ഒപ്പം ചേര്‍ന്നു . മാനാഞ്ചിറയിലെ ക്യാമ്പില്‍ എത്തിയ കലക്‌ടര്‍ അവിടെയുള്ള വളണ്ടിയര്‍മാരോടും മറ്റും പുതിയ ബ്രോഡ്‌കാസ്‌റ്റ് സംവിധാനത്തെ കുറിച്ച്‌ പ്രഖ്യാപനം നടതുകയും ഈ ആശയം എല്ലാവരും സ്വീകരിക്കുകയും ചെയ്‌തു. ഫോണിലേക്ക്‌ കോണ്ടാക്‌ടുകള്‍ സേവ്‌ ചെയ്യാനും ബ്രോഡ്‌കാസ്‌റ്റ് ലിസ്‌റ്റ് ഉണ്ടാക്കാനും വേണ്ട സഹായം നല്‍കിയ സൂര്യനാരായണന്റെ പ്രവൃത്തി ഈ മിഷനിന്റെ ഗതി പാടെമാറ്റുകയായിരുന്നു. അങ്ങനെ ആശയം അവതരിപ്പിച്ച്‌ വെറും 24 മണിക്കൂറിനുള്ളില്‍ വാട്‌സ്ആപ്പ്‌ ചാനല്‍ ലൈവ്‌ ആയി.
ആയിരക്കണക്കിന്‌ വളണ്ടിയര്‍മാരെ താലൂക്ക്‌ അടിസ്‌ഥാനത്തില്‍ തരംതിരിച്ചുകൊണ്ട്‌ കോണ്ടാക്‌റ്റ് ലിസ്‌റ്റുകള്‍ ചേര്‍ത്തും അപ്‌ഡേറ്റ്‌ ചെയ്‌തും കടന്നുപോയ ദിനരാത്രങ്ങള്‍.അഡീഷനും അപ്‌ഡേഷനും സദാനിമിഷവും തുടര്‍ന്നു.
ഇപ്പോള്‍ മൂവായിരത്തില്‍പരം സന്നദ്ധ പ്രവര്‍ത്തകരുടെ ഫോണിലേക്കാണ്‌ ജില്ലാ കലക്‌ടറുടെ ഔദ്യോഗിക സന്ദേശങ്ങള്‍ നേരിട്ട്‌ വാട്‌സാപ്പ്‌ വഴി അയക്കാന്‍ സാധിക്കുന്നത്‌.

Ads by Google
Advertisement
Friday 24 Aug 2018 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW