Friday, September 14, 2018 Last Updated 1 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 12.56 AM

കുട്ടിയുടെ പേരിടല്‍ ദുരിതാശ്വാസ ക്യാമ്പില്‍

uploads/news/2018/08/242938/4.jpg

അമ്പലപ്പുഴ: അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പിറന്ന കടിഞ്ഞൂല്‍ കുട്ടിക്ക്‌ ദുരിതാശ്വസ ക്യാമ്പില്‍ നടത്തിയ പേരിടല്‍ കര്‍മം ക്യാമ്പ്‌ നിവാസികള്‍ ആഘോഷമാക്കി.
പ്രളയജലത്തിന്റെ കുത്തൊഴുക്കിനെ ഭയന്ന്‌ ആധിയും വ്യാധിയുമായി നാട്ടുകാര്‍ക്കൊപ്പം കളര്‍കോട്‌ ചിന്മയ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ തകഴി ആനക്കാലില്‍ വീട്ടില്‍ അജയകുമാര്‍ പുന്നപ്ര വടക്കു പഞ്ചായത്ത്‌ കളര്‍കോട്‌ അമ്പതിന്‍ചിറ വീട്ടില്‍ അഖിലാദേവി ദമ്പതികളുടെ കുഞ്ഞിനാണു ബന്ധുക്കളുടെയും നൂറുകണക്കിനു വരുന്ന ക്യാമ്പ്‌ നിവാസികളുടെയും സ്‌നേഹസാന്നിധ്യത്തില്‍ മുത്തച്‌ഛന്‍ ദാസന്‍ ആദിക്‌ എന്ന പേരു നല്‍കി ഇരുപത്തെട്ട്‌ കെട്ടുചങ്ങ്‌ നടത്തിയത്‌.
ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ മൂന്നാഴ്‌ച മുമ്പാണ്‌ ആദിക്‌ പിറന്നു വീണത്‌. തുടര്‍ന്ന്‌ കളര്‍കോട്ടെ വീട്ടിലെത്തിയ ഘട്ടത്തിലാണു ദുരിത പ്രളയം നാശം വിതച്ച്‌ പരിസരവും വീടും വെള്ളത്തില്‍ മുക്കിയത്‌. ഇതോടെ സമീപവാസികള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ഒന്‍പതു ദിവസം മുമ്പ്‌ അഖിലയും ക്യാമ്പിലെത്തി.
ജാതി മത ഭേദമന്യേ നിരവധി പേരുടെ സ്‌നേഹവരിളാനമേറ്റ കുഞ്ഞിന്റെ നൂലുകെട്ടല്‍ ചടങ്ങ്‌ ക്യാമ്പില്‍ തന്നെ നടത്തണമെന്ന അജയന്റയും അഖിലയുടെയും തീരുമാനം ക്യാമ്പിലുള്ളവര്‍ ആവേശത്തോടെ ഏറ്റെടുക്കുകയായിരുന്നു.
രാവിലെ ഒന്‍പതോടെ നടന്ന നൂല്‍ കെട്ടലിനു ശേഷം ദുരിതബാധിതര്‍ ചേര്‍ന്ന്‌ മധുര പലഹാരങ്ങള്‍ വിതരണം ചെയ്‌തു. ധന സമാഹരണം നടത്തി സ്വര്‍ണ മോതിരവും ആദിക്കു നല്‍കി. പിന്നീട്‌ കുട്ടികളുള്‍പ്പടെയുള്ളവരുടെ ആട്ടവും പാട്ടും ക്യാമ്പില്‍ അരങ്ങേറി.

Ads by Google
Advertisement
Friday 24 Aug 2018 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW