Monday, November 19, 2018 Last Updated 0 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 12.56 AM

ഫ്രാന്‍സിസിന്റെ മനക്കരുത്തില്‍ കരകയറിയത്‌ 20 കുടുംബങ്ങള്‍

uploads/news/2018/08/242936/2.jpg

അമ്പലപ്പുഴ: പ്രളയത്തിന്റെ കുത്തൊഴുക്കില്‍ മരണത്തെ മുഖാമുഖം കണ്ട 20 കുടുംബങ്ങളെ ജീവിതത്തിലേക്കു കൈപിടിച്ചുയര്‍ത്തിയതിന്റെ സംതൃപ്‌തിയിലാണു പുന്നപ്ര സ്വദേശി ഫ്രാന്‍സിസ്‌ അടക്കമുള്ള മല്‍സ്യതൊഴിലാളികള്‍. കുട്ടനാടിനെയും ചെങ്ങന്നൂരിനെയും പ്രളയം വിഴുങ്ങിയ കാഴ്‌ച ദൃശ്യമാധ്യമങ്ങളില്‍ കണ്ടതു മുതല്‍ ഇവരുടെ ഹൃദയവും വിങ്ങാന്‍ തുടങ്ങി. പിന്നെ ഒരു നിമിഷം മാറ്റിവച്ചില്ല.
പുന്നപ്ര തെക്ക്‌ പഞ്ചായത്ത്‌ 1-ാം വാര്‍ഡ്‌ തെക്കേവീട്ടില്‍ ജയന്റെ ഉടമസ്‌ഥതയിലുള്ള ജോയല്‍ എന്ന വള്ളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുകയായിരുന്നു. ഫ്രാന്‍സിനെയും ജയനെയും കൂടാതെ വിന്‍സെന്റ്‌ തെക്കേവീട്‌, ഏലിയാസ്‌ മരുത്തുങ്ങല്‍, ജിന്‍സ്‌ തെക്കേവീട്‌, ജോജി വട്ടത്തില്‍ എന്നിവരാണു വള്ളത്തിലുണ്ടായിരുന്നത്‌. ഫ്രാന്‍സിസാണ്‌ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്‌.
തോട്ടപ്പള്ളി കോസ്‌റ്റല്‍ പോലീസിന്റെ ഇന്റര്‍ സെഫ്‌റ്റര്‍ ബോട്ടിലും ഫിഷറീസിന്റെ കടല്‍ സുരക്ഷാ ബോട്ടിലും താല്‍ക്കാലിക ജീവനക്കാരനായി ജോലി ചെയ്‌തിരുന്ന പരിചയം ഫ്രാന്‍സിസിനു കൂടുതല്‍ കരുത്തേകി. പള്ളാതുരുത്തി ഭാഗത്തുനിന്നാണ്‌ ഇവര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്‌. വെള്ളത്താല്‍ ചുറ്റപ്പെട്ട പുളിങ്കുന്ന്‌, പൊങ്ങ, മങ്കൊമ്പ്‌ ഭാഗങ്ങളിലാണ്‌ ഇവര്‍ പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ചു പ്രവര്‍ത്തിച്ചത്‌. കനത്ത മഴയും ഐസു പോലുള്ള തണുപ്പും കാറ്റും വകവെക്കാതെ കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ള മൂന്നു കുടുംബങ്ങളെയാണ്‌ ആദ്യം രക്ഷപെടുത്തിയത്‌. പിന്നീട്‌ മറ്റുള്ളവരേയും.
രണ്ട്‌ ദിവസമായി ഭക്ഷണംപോലും കഴിക്കാതെ വീടിന്റെ മുകളിലത്തെ നിലയില്‍ ഒറ്റപ്പെട്ടു പോയ പ്ലസ്‌ ടു വിദ്യാര്‍ത്ഥിയെ രക്ഷിച്ച കഥ പറഞ്ഞപ്പോള്‍ ഫ്രാന്‍സിസിന്റെ മിഴികള്‍ ഈറനണിഞ്ഞു. അമ്മയില്ലാതിരുന്ന ഈ കുട്ടിയുടെ പിതാവ്‌ മറ്റൊരു തുരുത്തില്‍ അകപ്പെട്ടിരുന്നു.

Ads by Google
Advertisement
Friday 24 Aug 2018 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW