Thursday, November 15, 2018 Last Updated 26 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 12.56 AM

ഏഴുവയസുകാരന്റെ സമ്പാദ്യം ദുരിതബാധിതര്‍ക്ക്‌ കൈത്താങ്ങാകുന്നു

അമ്പലപ്പുഴ: ഏഴുവയസുകാരന്‍ ബസാംഷ തന്റെ കുഞ്ഞു കുടുക്ക പൊട്ടിച്ചത്‌ മിഠായി വാങ്ങാനാല്ല, പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്കു കൈത്താങ്ങാകാന്‍. അമ്പലപ്പുഴ വടക്കു പഞ്ചായത്ത്‌ കുന്നു തറയില്‍ ബാദുഷ -സുമയ്യ ദമ്പതികളുടെ മകന്‍ മുഹമ്മദ്‌ ബസാംഷാാണ്‌ കുടുക്കയില്‍ സൂക്ഷിച്ച നാണയത്തുട്ടുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയത്‌. പ്രളയക്കെടുതിയില്‍ എല്ലാം നഷ്‌ടപ്പെട്ടവരുടെ വാര്‍ത്തയും ചിത്രങ്ങളും മാധ്യമങ്ങളില്‍ കണ്ടതോടെയാണ്‌ ഈ രണ്ടാം ക്ലാസുകാരന്‍ പിതാവ്‌ മിഠായി വാങ്ങാന്‍ നല്‍കിയ നാണയത്തുട്ടുകള്‍ സൂക്ഷിച്ചിരുന്ന കുടുക്ക ദുരിതബാധിതര്‍ക്ക്‌ നല്‍കണമെന്നു പിതാവിനോട്‌ പറഞ്ഞത്‌.
ഇതിനിടയില്‍ പിതാവ്‌ ബാദുഷ ബസാംഷായുമായി ചില ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനവും നടത്തിയിരുന്നു. ഈ സമയം പണം സൂക്ഷിച്ചിരുന്ന കുടുക്കയും കൈയില്‍ കരുതി.വളഞ്ഞ വഴിയില്‍ എസ്‌.എന്‍.ഡി.പി. ഹാളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പിലെത്തിയപ്പോള്‍ കുടുക്ക അമ്പലപ്പുഴ വടക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌് അഫ്‌സത്തിനു കൈമാറുകയായിരുന്നു. അല്‍ ഹുദാ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ്‌ വിദ്യാര്‍ഥിയാണു ബസാംഷ.

Ads by Google
Advertisement
Friday 24 Aug 2018 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW