Thursday, September 13, 2018 Last Updated 0 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 12.56 AM

വാഹനാപകടത്തില്‍ ദമ്പതികള്‍ക്ക്‌ പരുക്ക്‌

അമ്പലപ്പുഴ: സ്‌കൂട്ടറില്‍ സ്വകാര്യ ടൂറിസ്‌റ്റ്‌ ബസ്‌ ഇടിച്ചു ദമ്പതികള്‍ക്കു പരുക്ക്‌. പാലക്കാട്‌ ഷൊര്‍ണൂര്‍ സ്‌റ്റേഷനിലെ സിവില്‍ പോലീസ്‌ ഓഫീസര്‍ പുറക്കാട്‌ പെരുമ്പള്ളിപുരയിടത്തില്‍ ദേവരാജന്റെ മകന്‍ സുമേഷ്‌ ( 34), ഭാര്യ പ്രസീത (29) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. ദേശീയ പാതയില്‍ പായല്‍കുളങ്ങര ജങ്‌ഷന്‌ സമീപം ഇന്നലെ ഉച്ചയ്‌ക്ക്‌ 12 നായിരുന്നു അപകടം.
ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി പോകുമ്പോള്‍ എതിര്‍ദിശയില്‍ എത്തിയ ബസ്‌ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ സ്‌കൂട്ടറിന്റെ കണ്ണാടിയില്‍ തട്ടുകയായിരുന്നു അപകടം.
അമ്പലപ്പുഴ പോലീസും നാട്ടുകാരും ചേര്‍ന്ന്‌ ഇരുവരേയും ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തിച്ചു. പ്രസീതയുടെ പരുക്കു ഗുരുതരമായതിനാല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

Ads by Google
Advertisement
Friday 24 Aug 2018 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW