Saturday, April 20, 2019 Last Updated 22 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 12.56 AM

കായല്‍ കരകവിഞ്ഞു; ലക്ഷങ്ങളുടെ മത്സ്യക്കുഞ്ഞുങ്ങള്‍ നശിച്ചു

തുറവുര്‍: കായല്‍ കരകവിഞ്ഞൊഴുകി ലക്ഷങ്ങളുടെ മത്സ്യക്കുഞ്ഞുങ്ങള്‍ നശിച്ചു. വളമംഗലം അനന്തന്‍കരിയിലെ കരിമീന്‍ വിത്തുല്‍പ്പാദന കേന്ദ്രത്തിലേക്ക്‌ വെള്ളം ഇരച്ചു കയറിയതോടെ കാളാഞ്ചി, ഗിഫ്‌റ്റ്‌ തിലോപ്പിയ, പൂമീന്‍ തുടങ്ങിയ ഇനത്തില്‍ പെട്ട മത്സ്യക്കുഞ്ഞുങ്ങളാണു കായലിലേക്ക്‌ ഒഴുകിപ്പോയത്‌.
കര്‍ഷകരുടെ മാസങ്ങള്‍ നീണ്ട അധ്വാനമാണ്‌ ഇതോടെ വിഫലമായത്‌. തണ്ണീര്‍മുക്കം ബണ്ടിലെ മണ്‍ചിറ പൊളിച്ചു നീക്കിയതയിലെ അപാകതയാണു പ്രദേശം വെള്ളത്തിലാകാന്‍ കാരണമായതെന്നു കര്‍ഷകര്‍ പറഞ്ഞു.
തുറവൂര്‍ പഞ്ചായത്ത്‌ ഒന്‍പതാം വാര്‍ഡില്‍ കൈതപ്പുഴ കായലിന്റെ തീരത്ത്‌ വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണിത്‌. പതിനഞ്ച്‌ കുടുംബങ്ങളാണ്‌ ഇവിടെ താമസിക്കുന്നത്‌. വെള്ളക്കെട്ട്‌ രൂക്ഷമായതു ജനജീവിതം ദുരിത പുര്‍ണമാക്കി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന്‌ പ്രദേശവാസികള്‍ വളര്‍ത്തു മൃഗങ്ങളെയടക്കം ഏറെ പണിപ്പെട്ടാണ്‌ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക്‌ മാറ്റിയത്‌.
തണ്ണീര്‍മുക്കം ബണ്ടിലെ മണല്‍ ചിറ നീക്കുന്നതിനു മുന്‍പ്‌ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നെങ്കില്‍ താലൂക്കിന്റെ വടക്കന്‍ മേഖലയിലെ ജനവാസ കേന്ദ്രങ്ങളിലെ വെള്ളപ്പൊക്കം ഒഴിവാക്കാമായിരുന്നെന്നാണു നാട്ടുകാര്‍ പറയുന്നത്‌.
പ്രദേശത്തെ പച്ചക്കറിക്കൃഷിയും വ്യപകമായി നശിച്ചു. കര്‍ഷകര്‍ സ്‌ഥലം പാട്ടത്തിനെടുത്താണു കൃഷി ചെയ്‌തിരുന്നത്‌.
പ്രളയം മൂലം ദുരിതത്തിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും സഹായമെത്തിക്കാന്‍ അധികാരികള്‍ തയാറാകണമെന്ന്‌ ആവശ്യം ഉയര്‍ന്നിട്ടുണ്ട്‌.

Advertisement
Friday 24 Aug 2018 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW