Friday, September 14, 2018 Last Updated 2 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 12.56 AM

ദുരിതാശ്വാസ ക്യാമ്പുകളില്‍ വൈറല്‍പ്പനി ഭീഷണി

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികളില്‍ വൈറല്‍പ്പനി പടര്‍ന്നു പിടിക്കുന്നു. ചികിത്സയോടൊപ്പം കുട്ടികള്‍ക്ക്‌ കൗണ്‍സിലിങും നല്‍കണമെന്ന ആവശ്യമുയരുന്നു. ആലപ്പുഴ നഗരത്തിലെ എസ്‌.ഡി.വി. സ്‌കൂളില്‍ ഒരു മുറിയില്‍ കഴിയുന്ന 13 കുട്ടികള്‍ക്കാണ്‌ കഴിഞ്ഞദിവസം വൈറല്‍പനി പിടിപെട്ടത്‌. മറ്റുള്ള ക്യാമ്പുകളിലെ സ്‌ഥിതിയും വ്യത്യസ്‌തമല്ല.
വീടിന്റെ അന്തരീക്ഷത്തില്‍നിന്നു വിട്ടു നില്‍ക്കുന്നതും കാലാവസ്‌ഥ വ്യതിയാനവുമാണു വൈറല്‍പ്പനി പിടികൂടാന്‍ കാരണമെന്നു ഡോക്‌ടര്‍മാര്‍ പറയുന്നു. വീടുകള്‍ നഷ്‌ടപ്പെട്ട മുതിര്‍ന്നവര്‍ക്ക്‌ കൗണ്‍സിലിങ്‌ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്‌. ഇതിനോടൊപ്പം കുട്ടികള്‍ക്കും കൗണ്‍സിലിങ്‌ നല്‍കണമെന്നാണ്‌ ആവശ്യം.

കുട്ടികള്‍ക്കു പനി വന്നാല്‍ ശ്രദ്ധിക്കേണ്ടത്‌

1. ഉടന്‍ ഡോക്‌ടറെ കാണിക്കുക: പനി രോഗമോ രോഗലക്ഷണമോ ആവാം. അതിനാല്‍ സ്വയം ചികിത്സ അരുത്‌. കുട്ടികളില്‍ പനിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഉടന്‍ തന്നെ ഡോക്‌ടറെ സമീപിക്കുക.
2. കുട്ടികള്‍ക്കു വിശ്രമം നല്‍കണം: പനിയുള്ള സാഹചര്യങ്ങളില്‍ കുട്ടികള്‍ക്കു വേണ്ടത്ര വിശ്രമം നല്‍കേണ്ടത്‌ അത്യാവശ്യമായ കാര്യമാണ്‌.
3. മരുന്നുകള്‍ നല്‍കുമ്പോള്‍ ശ്രദ്ധവേണം: പനിക്കായി നല്‍കുന്ന മരുന്നുകളുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം. ഗുളികകള്‍ ചൂടുവെള്ളം, ചായ, പാല്‍ എന്നിവ ഉപയോഗിച്ച്‌ നല്‍കരുത്‌. തിളപ്പിച്ചാറ്റിയ വെള്ളമാണ്‌ കുടിക്കാനും മരുന്ന്‌ നല്‍കാനും ഉത്തമം.
4. ചെറുചൂടുവെള്ളത്തില്‍ കുളിപ്പിക്കുക
5. ദഹിക്കുന്ന ഭക്ഷണം നല്‍കണം: ഭക്ഷണം അല്‍പ്പാല്‍പ്പമായി ഇടവിട്ട നേരങ്ങളില്‍ നല്‍കുക. എളുപ്പത്തില്‍ ദഹിക്കുന്ന തരത്തിലുള്ള ആഹാരം വേണം പനിയുള്ളപ്പോള്‍ കുട്ടികള്‍ക്ക്‌ നല്‍കാന്‍.
6. ധാരാളം വെള്ളം നല്‍കുക: കുട്ടികള്‍ പനിയുള്ളപ്പോഴും അല്ലാത്ത സമയങ്ങളിലും ധാരാളം വെള്ളം കുടിക്കണം. ഇടവിട്ട്‌ കുട്ടികള്‍ക്ക്‌ വെള്ളം നല്‍കാന്‍ ശ്രമിക്കുക.

Ads by Google
Advertisement
Friday 24 Aug 2018 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW