Friday, September 14, 2018 Last Updated 2 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 12.56 AM

മാതാപിതാക്കളുടെ വിയോഗത്തില്‍ വിറങ്ങലിച്ചു കുരുന്നുകള്‍

മണ്ണഞ്ചേരി: മാതാവിനു പിന്നാലെ പിതാവിന്റെ മരണവും താങ്ങാനാകാതെ അനാഥത്വത്തിന്റെ വേദനയില്‍ കുരുന്നുകള്‍. മാതാവിന്റെ മരണശേഷം അമ്മൂമ്മ ലീലമ്മയുടെ സംരക്ഷണത്തില്‍ പിതാവ്‌ മനോജിനൊടൊപ്പമായിരുന്നു 11വയസുകാരി അനുപമയും ഒമ്പത്‌ വയസുകാരന്‍ അനുഗോവിന്ദും കഴിഞ്ഞിരുന്നത്‌.
കഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തില്‍ ചികിത്സയിലിരിക്കെ പിതാവ്‌ മനോജ്‌ ഇന്നലെ പുലര്‍ച്ചെ മരിച്ചു. മാതാവിന്റെ വേര്‍പാടിന്റെ നൊമ്പരം കുരുന്നുകളില്‍ നിന്ന്‌ വിട്ടൊഴിയും മുമ്പ്‌ പിതാവിന്റെ മരണം ഇവര്‍ക്ക്‌ താങ്ങാവുന്നതിലും അപ്പുറമായി.
അപകടത്തില്‍ പരുക്കേറ്റ്‌ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മാരാരിക്കുളം തെക്ക്‌ പഞ്ചാത്ത്‌ ഏഴാം വാര്‍ഡില്‍ കൊല്ലംചിറയില്‍ പരേതനായ കേശവകുറുപ്പിന്റെ മകന്‍ മനോജ്‌ (പാചകത്തൊഴിലാളി-48) ഇന്നലെയാണു മരിച്ചത്‌. എട്ടു വര്‍ഷം മുമ്പാണ്‌ ഭാര്യ സുശീല മരിച്ചത്‌. നാട്ടിലെത്തിയ മനോജിന്റെ സഹോദരി ഭര്‍ത്താവ്‌ മിലിറ്ററി ഉദ്യോഗസ്‌ഥനായ വിജയകുമാറിനെ മക്കളുമൊത്ത്‌ ആലപ്പുഴയില്‍നിന്ന്‌ ഓട്ടോയില്‍ വരവെ മക്കളെ മനോജ്‌ വീട്ടിലിറക്കിവിട്ടശേഷം വിജയകുമാറിന്റെ വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം.
ചൊവ്വാഴ്‌ച്ച പുലര്‍ച്ചെ ഒന്നരയോടെ ദേശീയപാതയില്‍ കെ.എസ്‌.ഡി.പിക്കു മുന്‍വശംവെച്ച്‌ കാറിടിക്കുകയായിരുന്നു.

Ads by Google
Advertisement
Friday 24 Aug 2018 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW